സുരേഷ് ഗോപിക്ക് അഹങ്കാരം? പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള;ചവിട്ടി നില്‍ക്കുന്ന മണ്ണിനെ മറക്കരുതെന്ന്

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: സിനിമ നടനും ബിജെപിയുടെ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കെതിരെ ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ളയുടെ രൂക്ഷ വിമര്‍ശനം. കോഴിക്കോട് ട്രൂ സ്‌കോളര്‍ എന്ന സംഘടനയുടെ ബ്രെയിന്‍ ക്ലബിന്റെ ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പിഎസ് ശ്രീധരന്‍പിള്ള സുരേഷ് ഗോപിയെ വിമര്‍ശിച്ചത്.

പരിപാടി ഉദ്ഘാടനം ചെയ്യാമെന്നേറ്റ ശേഷം വരാതിരുന്ന സുരേഷ് ഗോപിയുടെ നടപടിയാണ് ശ്രീധരന്‍പിള്ളയെ രോഷാകുലനാക്കിയത്. സുരേഷ് ഗോപി ചെയ്തത് ശരിയായില്ലെന്നും, ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍ ചവിട്ടി നിന്ന മണ്ണ് മറക്കരുതെന്നും ശ്രീധരന്‍പിള്ള പരസ്യമായി വിമര്‍ശിച്ചു. സുരേഷ് ഗോപിയുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങാനായി ഖത്തറില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി, അദ്ദേഹം വരില്ലെന്നറിഞ്ഞപ്പോള്‍ നിരാശനായെന്ന് കേട്ടപ്പോഴാണ് ശ്രീധരന്‍പിള്ള സുരേഷ് ഗോപിക്കെതിരെ പൊട്ടിത്തെറിച്ചത്.

ബ്രയിന്‍ ക്ലബ് ഉദ്ഘാടനം...

ബ്രയിന്‍ ക്ലബ് ഉദ്ഘാടനം...

കോഴിക്കോട് ട്രൂ സ്‌കോളര്‍ എന്ന സംഘടനയുടെ ബ്രയിന്‍ ക്ലബിന്റെ ഉദ്ഘാടന പരിപാടിയിലാണ് പിഎസ് ശ്രീധരന്‍പിള്ള സുരേഷ് ഗോപി എംപിയെ പരസ്യമായി വിമര്‍ശിച്ചത്.

സുരേഷ് ഗോപി വരാമെന്ന് സമ്മതിച്ചു...

സുരേഷ് ഗോപി വരാമെന്ന് സമ്മതിച്ചു...

ബ്രയിന്‍ ക്ലബിന്റെ ഉദ്ഘാടനത്തിന് വരാമെന്നേറ്റ സുരേഷ് ഗോപി എംപി സംഘാടകരെ അറിയിക്കാതെയാണ് പിന്മാറിയത്. ഉദ്ഘാടനത്തിന് വരാമെന്ന് ഉറപ്പുനല്‍കിയ സുരേഷ് ഗോപി വരാന്‍ പറ്റില്ലെന്ന കാര്യം തങ്ങളെ അറിയിച്ചില്ലെന്നാണ് സംഘാടകരും പറയുന്നത്.

കാണിച്ചത് ഔചിത്യമല്ല...

കാണിച്ചത് ഔചിത്യമല്ല...

ഉദ്ഘാടനത്തിന് വരാമെന്നേറ്റ ശേഷം വരാതിരുന്ന സുരേഷ് ഗോപിയുടെ നടപടിയാണ് ശ്രീധരന്‍പിള്ളയെ രോഷാകുലനാക്കിയത്. താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവാണ് സുരേഷ് ഗോപിയെങ്കിലും, ഇപ്പോള്‍ കാണിച്ചത് ഔചിത്യമല്ലെന്നുമാണ് ശ്രീധരന്‍പിള്ള പറഞ്ഞത്.

ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്...

ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്...

സംഘാടകര്‍ വിളിച്ചിട്ടും സുരേഷ് ഗോപി ഫോണ്‍ എടുക്കാതിരുന്നത് ശരിയായില്ലെന്നും, ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിനെ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെ ആരാധകന്‍...

സുരേഷ് ഗോപിയുടെ ആരാധകന്‍...

സുരേഷ് ഗോപിയുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങിക്കാനായി മാത്രം ഖത്തറില്‍ നിന്നെത്തിയ അഖില്‍ ഫൈസല്‍ അലി എന്ന വിദ്യാര്‍ത്ഥിയും ഏറെ നിരാശനായിരുന്നു. സുരേഷ് ഗോപിയുടെ കടുത്ത ആരാധകനായ അഖില്‍ ഫൈസല്‍ അലി അദ്ദേഹം വരില്ലെന്നറിഞ്ഞതോടെ ശ്രീധരന്‍പിള്ളയോട് തന്റെ നിരാശ പങ്കുവെയ്ക്കുകയും ചെയ്തു.

പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള...

പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള...

ഖത്തറില്‍ നടന്ന റോബാട്ടിക് മത്സരത്തിലെ വിജയിയാണ് മലയാളിയായ അഖില്‍ ഫൈസല്‍ അലി. സുരേഷ് ഗോപിയെ കാണാനാകില്ലെന്നറിഞ്ഞതോടെ അഖില്‍ ഏറെ നിരാശനായിരുന്നു. വിദ്യാര്‍ത്ഥിയുടെ വേദന നേരിട്ട് കണ്ട ശ്രീധരന്‍പിള്ള രൂക്ഷമായ ഭാഷയിലാണ് സുരേഷ് ഗോപിയെ വിമര്‍ശിച്ചത്.

സംഘാടകര്‍ പറയുന്നത്...

സംഘാടകര്‍ പറയുന്നത്...

ഉദ്ഘാടനത്തിന് വരാമെന്നേറ്റ സുരേഷ് ഗോപിയെ കാണാത്തതിനെ തുടര്‍ന്ന് ഏറെ നേരം ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നാണ് സംഘാടകര്‍ വേദിയില്‍ പറഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

ഗീതാഗോപിനാഥിന്റെ അച്ഛന്‍ പച്ചക്കറി നല്‍കുന്നയാളെന്ന് സതീശന്‍,അതൊന്നും ഇവിടെ പറയേണ്ടെന്ന് സ്പീക്കറും...കൂടുതല്‍ വായിക്കൂ...

ബഹറൈന്‍ പുകയുന്നു: പോലീസ് വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു; 286 പേര്‍ കസ്റ്റഡിയില്‍... ഇനി എന്ത്?കൂടുതല്‍ വായിക്കൂ...

English summary
bjp leader sreedharan pillai against suresh gopi.
Please Wait while comments are loading...