ബഹറൈന്‍ പുകയുന്നു: പോലീസ് വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു; 286 പേര്‍ കസ്റ്റഡിയില്‍... ഇനി എന്ത്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മനാമ(ബഹറൈന്‍): ബഹറൈനില്‍ പോലീസ് വെടിവപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദിറാസ് ഗ്രാമത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ വെടിവപ്പിലാണ് സംഭവം. 286 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മതപണ്ഡിതനായ ഈസ ഖാസിമിനെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെയാണ് പോലീസ് വെടിവപ്പുണ്ടായത്. ബഹറൈനിലെ ഭൂരിപക്ഷ സമുദായത്തിന്റെ ആത്മീയ നേതാവാണ് ഈസ ഖാസിം.

കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് വെടിവപ്പില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്താണ് ബഹറൈനില്‍ സംഭവിക്കുന്നത്.

ഷെയ്ഖ് ഈസ ഖാസിം

ബഹ്‌റൈനിലെ ഷിയാ നേതാവാണ് ഷെയ്ഖ് ഈസ ഖാസിം. എന്നാല്‍ അടുത്തിടെ ഭരണകൂടം ഖാസിമിന്റെ പൌരത്വം റദ്ദാക്കിയിരുന്നു.

ശിക്ഷ വിധിച്ചോ?

ഈസ ഖാസിമിന് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതായും വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട് ഇതേത്തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.

മാസത്തോളം നീണ്ട പ്രതിഷേധം

രാജ്യതലസ്ഥാനമായ മനാമയ്ക്കടുത്ത് ദിരാസ് ഗ്രാമത്തിലാണ് ഈസ ഖാസിമിന്റെ ആസ്ഥാനം. അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ നൂറ് കണക്കിന് പേരാണ് പിന്തുണയുമായി കുത്തിയിരിപ്പ് സമരം നടത്തി വന്നിരുന്നത്.

ജയില്‍പുള്ളികളും തീവ്രവാദികളും

ഒരുപാട് തീവ്രവാദകളും കുറ്റവാളികളും ഈസ ഖാസിമിന്റെ വീടിന് മുന്നില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മയില്‍ ഉണ്ടായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഇവരില്‍ പലരും ജയില്‍ ചാടിയവരാണെന്നും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

വീട്ടില്‍ ഒളിപ്പിച്ചോ

തീവ്രവാദികളേയും കുറ്റവാളികളേയും ഈസ ഖാസിമിന്റെ വീട്ടില്‍ ഒളിപ്പിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. ഇവരില്‍ പലരും അറസ്റ്റിലായിട്ടും ഉണ്ടത്രെ. ഈസയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിലും ചില മാധ്യങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ജുവ ജയില്‍ ചാടല്‍

ജുവ ജയിലില്‍ നിന്ന് തടവുപുള്ളികള്‍ രക്ഷപ്പെട്ട സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു. അന്ന് തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടു എന്നായിരുന്നു ആരോപണം. അന്ന് രക്ഷപ്പെട്ട ഭീകരരും ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷിയ പ്രതിഷേധം

2011 ല്‍ ആയിരുന്നു ഷിയ പ്രതിഷേധം തുടരുന്നത്. ഷിയ പ്രതിഷേധത്തെ സൗദി പിന്തുണയോടെ അന്ന് അടിച്ചമര്‍ത്തുകയായിരുന്നു ബഹറൈന്‍ സര്‍ക്കാര്‍.

തിരഞ്ഞെടുപ്പ് വേണം എന്നാവശ്യം

രാജ്യത്തെ ഭൂരിപക്ഷ സമുദായമാണ് ഷിയാക്കള്‍. എന്നാല്‍ ഇവര്‍ക്ക് ഭരണത്തില്‍ വേണ്ടത്ര പ്രാതിന്ധ്യമില്ല. തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി വേണം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു 2011 ല്‍ സമരം തുടങ്ങിയത്.

ഭൂരിപക്ഷം ഷിയാക്കള്‍, ഭരണം?

ബഹറൈനിലെ ഭൂരിപക്ഷ സമുദായം ഷിയാക്കളാണ്. പക്ഷേ ഭരണം സുന്നികളുടെ കൈവശവും. രാജഭരണം ആണ് ഇപ്പോഴും ബഹറൈനില്‍. സൗദിയില്‍ നിന്നുള്ള പിന്തുണയും ഇവര്‍ക്കുണ്ട്.

ഇറാന്റെ പങ്ക്

ഷിയാക്കള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്നാണ് പ്രധാനമായ ആക്ഷേപം. അതിന്റെ പേരില്‍ ആണ് പലരേയും തീവ്രവാദികളായി ജയിലില്‍ അടച്ചിരുന്നത് എന്നും ആക്ഷേപമുണ്ട്.

English summary
Five people were killed in Bahrain on Tuesday when police opened fire on a protest by supporters of a top cleric in Diraz village, the interior ministry said.
Please Wait while comments are loading...