വിവാദ പ്രസംഗം നടത്തിയ ബിജെപി നേതാവിന് പണികിട്ടി, പോലീസ് കേസെടുത്തു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡണ്ട് എസ് സുരേഷാണ് വിവാദം പ്രസംഗം നടത്തി വിവാദത്തിലായത്.

സംഘപരിവാറിന്റെ പ്രവര്‍ത്തകരെ തൊട്ടാല്‍ ആ കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നാണ് ബിജെപി നേതാവ് ഭീഷണിമുഴക്കിയത്. എത്ര പോലീസ് വിചാരിച്ചാലും ആ മുന്നേറ്റം തടയാനുണ്ടാകില്ലെന്നും ബിജെപി പ്രസിഡണ്ട് വെല്ലുവിളിച്ചു.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

വിവാദ പ്രസംഗം നടത്തിയ തിരുവനന്തപുരം ജില്ല പ്രസിഡണ്ട് സുരേഷിന്റെ വിവാദ പ്രസംഗത്തിനെതിരെ നെയ്യാറ്റിന്‍ക്കര പോലീസാണ് കേസെടുത്തത്. രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചു എന്ന് ആരോപിച്ചാണ് കേസ്.

ബിജെപി നേതാവിന്റെ ഭീഷണി

ബിജെപി നേതാവിന്റെ ഭീഷണി

ആര്‍എസ്എസ് ജില്ലാ കാര്യവാഹകിന് നേരെ കഴിഞ്ഞ ദിവസം ആനവൂരില്‍ വെച്ച് ആക്രമണം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നെയ്യാറ്റിന്‍ക്കര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് നേതാവ് വിവാദ പ്രസംഗം നടത്തിയത്.

ബിജെപിയുടെ ഔദാര്യം

ബിജെപിയുടെ ഔദാര്യം

ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഔദാര്യംകൊണ്ടാണെന്ന് സുരേഷ് പറഞ്ഞു. ആര്‍എസ്എസിന്റെ ഒരു ജില്ലാ നേതാവാണ് കഴിഞ്ഞ ദിവസം ആനാവൂരില്‍ ആക്രമിക്കപ്പെട്ടത്. അതുകഴിഞ്ഞ് ഇരുപത് ദിവസത്തിന് ശേഷവും ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് ആര്‍എസ്എസും ബിജെപിയും നല്‍കിയ ഔദാര്യമാണ്.

അതിനെ തടയാന്‍ ശ്രമിക്കണ്ട

അതിനെ തടയാന്‍ ശ്രമിക്കണ്ട

ആ ഔദാര്യം എന്ന് അവസാനിക്കുന്നുവോ അന്ന് തങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും തൊട്ട കരങ്ങളെയും തലകളെയും തേടി മുന്നേറ്റമുണ്ടാകുമെന്നായിരുന്നു പ്രസംഗം.

English summary
BJP leader suresh speech.
Please Wait while comments are loading...