സമരം ചെയ്തു പൂട്ടിക്കും; അഞ്ച് ലക്ഷം വേണം, കോഴിക്കോട്ടെ ആശുപത്രിയെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്
അഞ്ചു ലക്ഷം രൂപ തട്ടാനായിരുന്നുവത്രെ നീക്കം. ആശുപത്രി അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ആര്‍എസ്എസ് ഇടപെട്ടു.
കോഴിക്കോട്: നഗരത്തിലെ പ്രമുഖ ആശുപത്രി അധികൃതകരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ബിജെപി നേതാവിന്റെ ശ്രമം. വൃക്കരോഗിയായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ചികില്‍സാ പിഴവ് ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന സെക്രട്ടറി പണം തട്ടാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അഞ്ചു ലക്ഷം രൂപ തട്ടാനായിരുന്നുവത്രെ നീക്കം. ആശുപത്രി അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ആര്‍എസ്എസ് ഇടപെട്ടു. ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ബിജെപി നേതാവിനെ താക്കീത് നല്‍കിയെന്ന് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപി പ്രവര്‍ത്തകന്‍ വൃക്ക രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇവിടുത്തെ ചികില്‍സയില്‍ പിഴവുണ്ടെന്ന് കാട്ടി രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് പണം തട്ടാന്‍ സംസ്ഥാന നേതാവ് ശ്രമിച്ചത്.

അതേസമയം, ഒരു ലക്ഷം രൂപ ആശുപത്രി അധികൃതരില്‍ നിന്ന് ഈ യുവനേതാവ് വാങ്ങിയെന്ന് മംഗളവും സിറാജും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി ഫോണില്‍ വിളിച്ച് വീണ്ടും അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. പണം നല്‍കിയില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

നേതാവ് ആവര്‍ത്തിച്ച് വിളി തുടങ്ങിയതോടെ ആശുപത്രി അധികൃതര്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുകയും ആര്‍എസ്എസ് നേതൃത്വത്തെ സമീപിക്കുകയുമായിരുന്നു. പണം തന്നില്ലെങ്കില്‍ ആശുപത്രി സമരം ചെയ്തു പൂട്ടിക്കുമെന്നായിരുന്നു സംസ്ഥാന നേതാവിന്റെ ഭീഷണി.

സ്ഥാപനത്തിന്റെ പ്രമുഖ വനിതാ ഡോക്ടര്‍ക്ക് ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമാണ്. ഇതുവഴിയാണ് അവര്‍ ആര്‍എസ്എസിനെ സമീപിച്ചത്. തുടര്‍ന്ന് ബിജെപി നേതാവിനെ ആര്‍എസ്എസ് താക്കീത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

പണം ആവശ്യപ്പെട്ടത് രോഗിയായ പ്രവര്‍ത്തകന് വേണ്ടിയായരുന്നില്ല. ഇക്കാര്യം സംഘടനാ നേതാക്കള്‍ക്ക് ബോധ്യമായിട്ടുണ്ട്. തുടര്‍ന്നാണ് താക്കീത് നല്‍കിയത്. പ്രവര്‍ത്തകന്റെ പേര് പറഞ്ഞ് പണം തട്ടാനായിരുന്നു നേതാവിന്റെ നീക്കം. ബിജെപി സംസ്ഥാനന പ്രസിഡന്റ് കുമ്മനം രാജശേഖരനും വിഷയത്തില്‍ ഇടപെട്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ സംസ്ഥാന നേതാവിന്റെ പേര് പറഞ്ഞിട്ടില്ലെങ്കിലും സൂചനകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് പരാജയപ്പെട്ട നേതാവാണ് പണം തട്ടാന്‍ ശ്രമിച്ചത്. സമൂഹ മാധ്യമങ്ങളിലും മറ്റും നിരന്തരം ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണെന്നും സിറാജും മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നു.

മുമ്പും സമാനമായ രീതിയില്‍ ഇയാള്‍ പണം തട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായികളെയും വ്യാപാരികളെയും ഇയാള്‍ പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. സംഭവം ഒതുക്കാനുള്ള നീക്കം നടന്നെങ്കിലും ബിജെപിയിലെ എതിര്‍ചേരി നേതാവിനെതിരേ പട തുടങ്ങിയിട്ടുണ്ടത്രെ. സംഭവത്തില്‍ ഇതുവരെ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications