കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ അപകടം..യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം!! ബിജെപി നേതാക്കള്‍ അറസ്റ്റില്‍

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് സംഭവം നടന്നത്

  • By Sooraj
Google Oneindia Malayalam News

പേരാമ്പ്ര: സംഭവിച്ചിട്ടില്ലാത്ത അപകടത്തിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടാന്‍ ശ്രമം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് സംഭവം. പ്രവാസി യുവാവായ ഷംസീറാണ് പരാതിക്കാരന്‍. ഇതേ തുടര്‍ന്ന് ബിജെപിയുടെ നാല് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിനു ശേഷം തനിക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് യുവാവ് പറഞ്ഞു.

സംഭവങ്ങളുടെ തുടക്കം

സംഭവങ്ങളുടെ തുടക്കം

ഷംസീര്‍ ഓടിച്ച കാര്‍ പഞ്ചായത്ത് സെക്രട്ടറി കൂടിയായ ബിജെപിയുടെ ശ്യാമിന്റെ ഓട്ടോയില്‍ ഇടിച്ചുവെന്ന ആരോപണത്തോടെയാണ് സംഭവം തുടങ്ങിയത്.

പരാതി നല്‍കി

പരാതി നല്‍കി

അപകടത്തില്‍ തന്റെ ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നുവെന്ന് ശ്യാം പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഗസ്റ്റ് ഹൗസിലെത്താന്‍ ആവശ്യപ്പെട്ടു

ഗസ്റ്റ് ഹൗസിലെത്താന്‍ ആവശ്യപ്പെട്ടു

ഇല്ലാത്ത അപകടത്തിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ഷംസീര്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളെ അറിയിച്ചു. തുടര്‍ന്ന് അവര്‍ ഷംസീറിനോട് ഗസ്റ്റ് ഹൗസിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

ശ്യാം നല്‍കിയ പരാതി പിന്‍വലിക്കണമെങ്കില്‍ 70,000 രൂപ നല്‍കുമെന്ന് രേഖപ്പെടുത്തിയ മുദ്രപത്രത്തില്‍ ഒപ്പിടാന്‍ നേതാക്കള്‍ ഷംസീറിനെ ഭീഷണിപ്പെടുത്തി.

മര്‍ദ്ദിച്ചു

മര്‍ദ്ദിച്ചു

ഷംസീര്‍ ഈ മുദ്രപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയായ ശ്യാം ഉള്‍പ്പെടെയെുള്ള നേതാക്കള്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷംസീര്‍ പറഞ്ഞു.

 ഒപ്പു വപ്പിച്ചു

ഒപ്പു വപ്പിച്ചു

തന്നെ മര്‍ദ്ദിച്ച് അവശനാക്കി അവര്‍ ബലം പ്രയോഗിച്ച് മുദ്രപ്പത്രത്തില്‍ ഒപ്പുവപ്പിച്ചതായി ഷംസീര്‍ ആരോപിച്ചു. പേരാമ്പ്ര പോലീസ് സ്‌റ്റേനില്‍ ഇയാള്‍ പരാതിയും നല്‍കിയിട്ടുണ്ട്.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

ഷംസീറിനെതിരേ നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് നാലു ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. നേതാക്കള്‍ അറസ്റ്റിലായതോടെ വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്നും ഷംസീര്‍ വ്യക്തമാക്കി.

പോലീസ് സംരക്ഷണം വേണം

പോലീസ് സംരക്ഷണം വേണം

ഫോണിലൂടെയും അല്ലാതെയും നിരവധി ഭീഷണികളാണ് നേരിടുന്നത്. അതിനാല്‍ തനിക്കു പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും ഷംസീര്‍ പറഞ്ഞു.

English summary
Bjp leaders arrested in Perambra for threatening youth for money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X