വടകരയില്‍ ബിജെപി നേതാവിന്റെ കാർ എറിഞ്ഞു തകർത്തു

  • Posted By:
Subscribe to Oneindia Malayalam

വടകര: ബിജെപി പഴങ്കാവ് ബൂത്ത്‌പ്രസിഡണ്ട് കക്കാട്ട് രാഘവന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ എറിഞ്ഞു തകര്‍ത്തു . ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമം.

മകന്‍ ശ്രീകാന്തിന്റെ പേരിലുള്ള കെ എല്‍ 18 ക്യു 6373 ഹ്യുണ്ടായി ഇയോൺ കാറാണ് എറിഞ്ഞു തകര്‍ത്തത്. കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്ന ഈ പ്രദേശത്ത് പ്രചരണ ബോർഡുകൾ നശിപ്പിക്കുകയും,വീടുകൾക്ക് നേരെ അക്രമങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.

carbjp

ഉടമയുടെ പരാതി പ്രകാരം വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. പടം:എറിഞ്ഞു തകര്‍ത്ത കാര്‍

തീരദേശത്തെ ജനങ്ങൾ ഭയത്തിൽ, മുഖ്യമന്ത്രി സന്ദർശിക്കണം: എസ്ഡിപിഐ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
BJP leaders car got destructed by throwing stone

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്