'പിസി ജോര്‍ജ് പറഞ്ഞതിനെക്കാള്‍ അതിഭീകരമായ വിദ്വേഷ പ്രചരണം ഇവിടെ മുസ്ലിം പണ്ഡിതന്മാര്‍ നടത്തുന്നുണ്ട്'
കൊച്ചി: ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിന് പിന്തുണയുമായി ബിജെപി നേതാക്കള്‍. മത ഭീകര വാദ സംഘടനകളെ തൃപ്തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കമാണ് ജോര്‍ജിനെതിരെ നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
യൂത്ത് ലീഗിന്റെ പരാതിയിലാണ് കേസെടുത്തത്, വര്‍ഗീയ സംഘടനകള്‍ പറഞ്ഞാലുടന്‍ കേസെടുക്കുകയാണ്. മുസ്ലിം മത മൗലികവാദ ശക്തികളുടെ താല്പര്യം അനുസരിച്ചാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പിസി ജോര്‍ജ് പറഞ്ഞതിനെക്കാള്‍ അതിഭീകരമായുള്ള വിദ്വേഷ പ്രചരണം ഇവിടെ മുസ്ലിം പണ്ഡിതന്മാര്‍ നടത്തുന്നുണ്ട്. അത് സര്‍ക്കാര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്.ഇവിടെ പിസി ജോര്‍ജ് പോപ്പുലര്‍ ഫ്രന്റിനെതിരെ സംസാരിച്ചാല്‍ അത് സര്‍ക്കാരിന് ഇഷ്ടപ്പെടുന്നില്ല. പാല ബിഷപ്പിന് സംഭവിച്ചതും ഇതുതന്നെയാണ്. പാല ബിഷപ്പ് പറഞ്ഞതിനെക്കാള്‍ വലിയ വിദ്വേഷ പ്രസംഗങ്ങള്‍ മുസ്ലിം പണ്ഡിതന്മാര്‍ നടത്തുണ്ട്. അവരുടെ വൈകുന്നേരത്തെ പ്രസംഗം ആരും പരിശോധിക്കുന്നില്ല. പച്ചയാഐ വര്‍ഗീയത പറയുകയാണ്. പച്ചയായ വര്‍ഗീയത പറഞ്ഞാല്‍ കേസില്ല. പിസിയെ കൈകാര്യം ചെയ്യാന്‍ പോപ്പുലര്‍ ഫ്രണ്ടുകാരോ ഡിവൈഎഫ്ഐ ശ്രമിച്ചാല്‍ ഞങ്ങള്‍ തിരിച്ചും അദ്ദേഹത്തിനെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കും ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് പോകാന്‍ സര്‍ക്കാര്‍ സംഘടനകളോ വര്‍ഗീയ സംഘടനകളോ ശ്രമിക്കേണ്ട, സുരേന്ദ്രന്‍ പറഞ്ഞു.
പിസി ജോര്‍ജിന് പിന്തുണ നല്‍കുന്നത് നട്ടെല്ലുള്ള ഒരുത്തനായതുകൊണ്ടാണെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചുത്. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ അവിലും മലരും വാങ്ങിവെക്കേണ്ടിവരും. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പിസി ജോര്‍ജിന് ഒരുനിയമവും മറ്റുള്ളവര്‍ക്ക് വേറെ ഒരുനിയമവും എന്നുളളതാണ് ഈനാട്ടില്‍ നടക്കുന്നതെന്നും പിണറായി ഇരിക്കുന്നത് രാജാധികാരപദവിയിലല്ല, മുഖ്യമന്ത്രിയാണെന്നാണ് തങ്ങളുടെ ധാരണയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തങ്ങളില്‍ ചിലരെയൊക്കെ ഒതുക്കിക്കളയാമെന്ന ധാരണയില്‍ വ്യവഹരിക്കുമ്പോള്‍ ഞങ്ങള്‍ പൊതുസമൂഹത്തോട് മറുപടി പറയുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പിസി ജോര്‍ജ് ക്രിമിനലല്ല, രാജ്യദ്രോഹിയല്ല. കേരളത്തിലെ അന്യായത്തിനെതിരെ പ്രതികരിച്ചതിനാണ് പൊലീസ് പിസി ജോര്‍ജിനെ ഇത്തരത്തില്‍ കാടിളക്കിയിട്ട് പിടിക്കാന്‍ നടക്കുന്നത്. പിസി ജോര്‍ജ് തന്റെടത്തോടെ വരുമ്പോള്‍ ഞങ്ങളൊക്കെ ഇവിടെ വേണ്ടേ? കുറെക്കാലമായി, ഞങ്ങളൊക്കെ കേരളത്തിലെ പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നവരല്ലേ, ശോഭ സുരേന്ദ്രന്‍ ചോദിച്ചു.
പിസി ജോര്‍ജിനെ പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് മാറ്റി; ഫോര്‍ട്ട് പോലീസിന് കൈമാറും
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജിന്റെ ജാമ്യം റാദ്ദാക്കിയത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാണ് കേസ്. ഇതില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു.
തുടര്‍ന്ന് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഫോര്‍ട്ട് എസ്.ഐക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.