കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവ്വ കക്ഷിയോഗം; ഹിന്ദു സംഘടനകളെ വിളിച്ചില്ല, അതൃപ്തി അറിയിച്ച് ബിജെപി, ബിജെപി പങ്കെടുക്കും!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിലേക്ക് ഹിന്ദു സംഘടനകൾക്ക് ക്ഷണമില്ല. അതൃപ്തി അറിയിച്ച് ബിജെപി രംഗത്തെത്തി. അതേസമയം സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കും. സര്‍വകക്ഷിയോഗത്തിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സമരത്തിന്‍റെ തുടര്‍നടപടികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.

<strong>ഡിവൈഎഫ്‌ഐയ്ക്ക് പുതിയ ഭാരവാഹികള്‍... എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്, എസ്‌കെ സജീഷ് ട്രഷറര്‍</strong>ഡിവൈഎഫ്‌ഐയ്ക്ക് പുതിയ ഭാരവാഹികള്‍... എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്, എസ്‌കെ സജീഷ് ട്രഷറര്‍

സര്‍വകക്ഷിയോഗം വിളിച്ചത് സര്‍ക്കാരിന് വൈകിവന്ന ബുദ്ധിയാണെങ്കിലും പ്രതീക്ഷയുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പന്തളം കൊട്ടാരവും തന്ത്രികുടുംബ പ്രതിനിധികളും യോഗത്തിനെത്തും. യോഗത്തിൽ പങ്കെടുക്കാൻ യുഡിഎഫിലും ധാരണയായി. സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജനുവരി 22വരെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പിടിവാശി

പിടിവാശി

മണ്ഡലകാലത്ത് യുവതികളെ ശബരിമലയില്‍ കയറ്റണമെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടണമെന്നും നാളത്തെ സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് ആവശ്യപ്പെടും. അതുണ്ടാകാത്തപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാനാണ് തീരുമാനം. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മുല്ലപ്പള്ളി അടക്കമുള്ളവരുടെ നിലപാട്.

എണ്ണൂറോളം യുവതികൾ

എണ്ണൂറോളം യുവതികൾ


ശബരിമലയിലേക്ക് വരുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനം ഹീറോയിസമായി കാണാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. അതേസമയം മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികളെന്ന് റിപ്പോർട്ട്. ആന്ധ്രയില്‍നിന്നാണ് കൂടുതല്‍ യുവതികള്‍ ദര്‍ശന സമയം ബുക്ക് ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഡല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയില്‍നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നൽകി ഓൺലൈൻ ബുക്കിങ് നടത്തിയിട്ടുണ്ട്.

വഴിനീളെ കിടന്ന് പ്രതിഷേധിക്കും

വഴിനീളെ കിടന്ന് പ്രതിഷേധിക്കും

ഞങ്ങളുടെ ശരീരത്തില്‍ ചവിട്ടിയേ തൃപ്തിക്ക് ശബരിമലയിലേക്ക് പോകാനാകൂവെന്ന് അയ്യപ്പധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃപ്തി ദേശായിയെ ശബരിമല കയറാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വിശ്വാസത്തിന്റെ ശക്തി തൃപ്തി കാണാനിരിക്കുന്നതേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. കോടതിയലക്ഷ്യം ആകുമെന്നതിനാല്‍ തൃപ്തിയെ തടയുമെന്ന് പറയുന്നില്ല. പക്ഷെ വഴി നീളെ വിശ്വാസികള്‍ നിരന്ന് കിടന്ന് പ്രതിഷേധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തൃപ്തി ശബരിമലയിലേക്ക് വരുന്നത് ഭക്തികൊണ്ടല്ല

തൃപ്തി ശബരിമലയിലേക്ക് വരുന്നത് ഭക്തികൊണ്ടല്ല


മലയാളികളുടെ പോരാട്ടവീര്യം തൃപ്തി ദേശായി കാണാനിരിക്കുന്നതേയുള്ളൂ. തൃപ്തി ദേശായി മലകയറുന്നത് പ്രതിരോധിക്കാന്‍ വിശ്വാസികളെയും അമ്മമാരെയും അണിനിരത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ വരുമെന്ന് പറഞ്ഞത് തന്നെ തൃപ്തിയുടെ ഭക്തി കൊണ്ടല്ലെന്ന് വ്യക്തമാക്കുന്നതാണ്. ദില്ലിയിലുള്ള തൃപ്തി ശബരിമലയില്‍ വരുന്നത് ഭക്തി കൊണ്ടല്ല. അയ്യപ്പനെ അറിയാത്തതുകൊണ്ട് വരുന്നതാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

മണ്ഡല മകരവിളക്ക് പൂജ

മണ്ഡല മകരവിളക്ക് പൂജ


മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നവംബര്‍ 16 ന് വൈകീട്ടാണ് നട തുറക്കുന്നത്. ശനിയാഴ്ച ശബരിമല കയറാന്‍ എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തൃപ്തി ദേശായി കത്തയച്ചിരുന്നു. എന്നാൽ കത്ത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന വാദവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. എന്തു തന്നെയായായും സർവ്വ കക്ഷി യോഗത്തിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയായാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും.

English summary
BJP leaders to attend all party meet on Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X