കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്ല്യാപ്പള്ളി സംഘർഷം- സർവ്വ കക്ഷി യോഗത്തിൽ നിന്നും ബിജെപി ഇറങ്ങിപ്പോയി

  • By Sreejith Kk
Google Oneindia Malayalam News

വടകര:കഴിഞ്ഞ ദിവസം വില്യാപ്പള്ളിയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ നിന്നും ബി.ജെ.പിനേതാക്കൾ ഇറങ്ങിപ്പോയി.കൊളത്തൂർ റോഡിലെ ബിജെപി ഓഫീസും,പ്രവർത്തനായ ഭാസ്കരന്റെ കടയ്ക്ക് നേരേയും അക്രമം നടന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് യോഗത്തിൽ നിന്നും ബി.ജെ.പി.നേതാക്കൾ ഇറങ്ങി പോയത്.അക്രമ സംഭവത്തെ അപലപിച്ച യോഗം സമാധാനം പുനഃസ്ഥാപിക്കാനും യോഗം ആഹ്വാനം ചെയ്തു.

ബി.ജെ.പി.പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് അടുത്ത ദിവസം വീണ്ടും യോഗം ചേരാനും യോഗത്തിൽ തീരുമാനമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.മോഹനൻ അധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.ബി.ജെ.പി.പ്രവർത്തകനായിരുന്നു. ചുമരെഴുത്ത് തർക്കം നിലനിൽക്കുന്ന ഇവിടെ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായിരുന്നു.സംഘർഷത്തിൽ ബി.ജെ.പി.പ്രവർത്തകനായ പീറ്റക്കണ്ടി ഹരിപ്രസാദിന് മർദ്ദനമേറ്റിരുന്നു.

bjp

സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.സംഭവത്തിൽ വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.ജവാന്റെ വീടിനു നേരെയുണ്ടായ അക്രമത്തിൽ ബി.ജെ.പി.കുറ്റിയാടി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.അക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു.ചുമരെഴുത്ത് തർക്കവുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുന്ന തിരുവള്ളൂരിൽ ജവാന്റെ വീടിനു നേരെ ബോംബേറ്.

ജമ്മുവിൽ ആർമി ഉദ്യോഗസ്ഥനായ തിരുവള്ളൂർ നീലിയേടത്ത് യദുകൃഷ്ണന്റെ
വീടിനു നേരെയാണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ സ്റ്റീൽ ബോംബെറിഞ്ഞത്.ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടിരുന്നു.ബോംബേറിൽ വീടിന്റെ മുൻ ഭാഗത്തെ ജനൽ ചില്ലുകൾ തകരുകയും,ചുമരിന് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.അക്രമത്തെ തുടർന്ന് യദുകൃഷ്ണൻ റൂറൽ എസ്.പി.യ്ക്കും,ആർമി കമാൻഡർ ഓഫീസർക്കും പരാതി നൽകി.ആർമിയിൽ നിന്നും അവധിയ്ക്ക് രണ്ടു ദിവസം മുൻപാണ് യദുകൃഷ്ണൻ നാട്ടിലെത്തിയത്.ഒരു വർഷം മുൻപ് ജോലി ലഭിച്ച യദുകൃഷ്ണൻ മുൻപ് ബി.ജെ.പി.പ്രവർത്തകനായിരുന്നു.

English summary
bjp left from all perty meeting in vadakara vilyaplli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X