അലയടിച്ചത് ഭരണ വിരുദ്ധ വികാരം മാത്രം; തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തികുറഞ്ഞതായി പിണറായി
തിരുവന്തപുരം: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തികുറഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്.
അതേസമയം ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം ഉറപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള, രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് നിയമസഭ ബിജെപി പിടിച്ചെടുക്കുമ്പോള്‍ അതിനുപിന്നിലെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് നരേന്ദ്ര മോദിയും അമിത്ഷായുമാണ്. ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ബിഹാരി വാജ്‌പേയി ശ്രമിച്ചിട്ടു പോലും നടക്കാത്ത സ്വപ്‌നമായിരുന്നു യുപി നിയമസഭ വിജയം.

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വാരാണസിയില്‍ മാത്രം 22 മണിക്കൂറാണ് മോദി ചെലവഴിച്ചത്. ആറുഘട്ടങ്ങളിലായി 18 റാലികളില്‍ പങ്കെടുത്തു. 40 മണിക്കൂറിലേറെ സമയം യുപിക്കായി മാത്രം മാറ്റിവെക്കുകയായിരുന്നു. നോട്ടുനിരോധനം സാമൂഹികനന്‍മയ്ക്കാണെന്ന പ്രചാരണമാണ് ബിജെപി യുപിയില്‍ നടത്തിയത്. എസ്പി-കോണ്‍ഗ്രസ് സഖ്യത്തേയും ബിഎസ്പിയേയും ബഹുദൂരം പിന്തള്ളിയാണ് ബിജെപി 15 വര്‍ഷത്തിന് ശേഷം യു.പിയില്‍ അധികാരത്തിലേക്ക് നീങ്ങുന്നത്. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയായപ്പോള്‍ ഉത്തരാഖണ്ഡും ബിജെപി തിരിച്ചുപിടിക്കുമെന്നാണ് വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂറിലെ സൂചനകള്‍ നല്‍കുന്നത്. ഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുള്ളത്. കടുത്ത ത്രികോണ മത്സരം നടന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്.












Click it and Unblock the Notifications