കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കൽ കോഴ; കുമ്മനം രാജശേഖരൻ രാജിക്കൊരുങ്ങി?ബിജെപിയിൽ വൻ പൊട്ടിത്തെറി,പല രഹസ്യങ്ങളും പുറത്താകും..

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, ബിജെപി സഹകരണ സെൽ കൺവീനർ ആർഎസ് വിനോദ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് എതിരെയാണ് 5.6 കോടി രൂപയുടെ കോഴ ആരോപണമുയർന്നിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കൽ കോഴ ആരോപണത്തിൽ ബിജെപിയിൽ വൻ പൊട്ടിത്തെറിക്ക് സാദ്ധ്യത. കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ വരെ മോശമാക്കാൻ കാരണമായ മെഡിക്കൽ കോഴ ആരോപണത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും കുമ്മനം രാജശേഖരൻ രാജിവെച്ചേക്കുമെന്നും റിപ്പോർട്ട്.

കോടികളുടെ അഴിമതി! കുമ്മനത്തിന് കടുത്ത പനി,സുരേന്ദ്രനെ കാണാനില്ല!മിണ്ടാട്ടമില്ലാതെ ബിജെപി നേതാക്കൾകോടികളുടെ അഴിമതി! കുമ്മനത്തിന് കടുത്ത പനി,സുരേന്ദ്രനെ കാണാനില്ല!മിണ്ടാട്ടമില്ലാതെ ബിജെപി നേതാക്കൾ

മഞ്ജു വാര്യരുടെ അമേരിക്കൻ യാത്ര റദ്ദാക്കണമെന്ന് പോലീസ്!മഞ്ജു പോകുന്നില്ല, കേസിൽ പുതിയ ട്വിസ്റ്റ്! മഞ്ജു വാര്യരുടെ അമേരിക്കൻ യാത്ര റദ്ദാക്കണമെന്ന് പോലീസ്!മഞ്ജു പോകുന്നില്ല, കേസിൽ പുതിയ ട്വിസ്റ്റ്!

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, ബിജെപി സഹകരണ സെൽ കൺവീനർ ആർഎസ് വിനോദ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് എതിരെയാണ് 5.6 കോടി രൂപയുടെ കോഴ ആരോപണമുയർന്നിരിക്കുന്നത്. ഇതിൽ ആർഎസ് വിനോദ് പണം വാങ്ങിയിട്ടുണ്ടെന്ന കാര്യം പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതും പാർട്ടിക്ക് തിരിച്ചടിയായി. ദേശീയതലത്തിൽ വരെ കോഴ ആരോപണം ചർച്ചയായതോടെയാണ് കുമ്മനം രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.

രാജിക്കൊരുങ്ങി കുമ്മനം...

രാജിക്കൊരുങ്ങി കുമ്മനം...

ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ മെഡിക്കൽ കോഴ വിവാദത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് ചോരാൻ കാരണം കുമ്മനമാണെന്ന് ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനം രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.

കോർ കമ്മിറ്റി യോഗത്തിൽ...

കോർ കമ്മിറ്റി യോഗത്തിൽ...

വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ കുമ്മനം രാജിക്കാര്യം അറിയിക്കുമെന്നാണ് റിപ്പോർട്ട്.

ആർഎസ്എസിന് അതൃപ്തി...

ആർഎസ്എസിന് അതൃപ്തി...

ദേശീയ തലത്തിൽ വരെ ക്ഷീണമുണ്ടാക്കിയ മെഡിക്കൽ കോഴ വിവാദത്തിൽ ആർഎസ്എസ് നേതൃത്വം കുമ്മനത്തെ അതൃപ്തി അറിയിച്ചിരുന്നു.

രമേശിനെതിരെ നടപടി...

രമേശിനെതിരെ നടപടി...

കോഴ ആരോപണം നേരിടുന്ന എംടി രമേശിനെതിരെയും ആർഎസ് വിനോദിനെതിരെയും വെള്ളിയാഴ്ച ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.

ബിജെപിയിൽ പൊട്ടിത്തെറി...

ബിജെപിയിൽ പൊട്ടിത്തെറി...

അതേസമയം, മെഡിക്കൽ കോഴ ആരോപണത്തിന് പിന്നിൽ ബിജെപിക്കുള്ളിലെ പടലപ്പിണക്കമാണെന്നും റിപ്പോർട്ടുകളുണ്ട്. തന്നെയും എംടി രമേശിനെയും ഒതുക്കാനാണ് കെപി ശ്രീശൻ ഇത്തരമൊരു അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് ആർഎസ് വിനോദ് പറഞ്ഞത്.

രമേശിന്റെ വലംകൈ...

രമേശിന്റെ വലംകൈ...

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന്റെ വലംകൈ എന്നാണ് ആർഎസ് വിനോദ് അറിയപ്പെടുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കെപി ശ്രീശൻ തന്റെ മൊഴിയെടുത്തിരുന്നുവെന്ന് ആർഎസ് വിനോദ് സമ്മതിച്ചിട്ടുണ്ട്.

ബിജെപിയിലെ പിണക്കം...

ബിജെപിയിലെ പിണക്കം...

ആർ ഷാജിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും ആർഎസ് വിനോദ് സമ്മതിച്ചിട്ടുണ്ട്. അതേസമയം, എംടി രമേശിന്റെ പേര് പറയാൻ ആരോപണമുന്നയിച്ചവർക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

English summary
bjp medical college scam; kummanam may be resign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X