ക്രൈസ്തവരെ കൂടെക്കൂട്ടാൻ ബിജെപി! അമിത് ഷാ കേരളത്തെ ഞെട്ടിക്കും! ബീഫ് ഫെസ്റ്റെല്ലാം ചൂളിപ്പോകും...

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ജൂൺ 2 ബുധനാഴ്ച കേരളത്തിലെത്തും. കൊച്ചിയിലും തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ പാർട്ടിയെ ശക്തമാക്കുക എന്നതാണ് അമിത് ഷായുടെ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം.

കേന്ദ്രസർക്കാർ നടപ്പാക്കിയ കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ കേരളത്തിൽ വൻ പ്രതിഷേധങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി പ്രധാനമായും ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെത്തുന്ന അമിത് ഷാ ക്രിസ്ത്യൻ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

കലൂരിൽ...

കലൂരിൽ...

കലൂർ റിന്യൂവൽ സെന്ററിൽ വെച്ചാണ് അമിത് ഷാ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ക്രൈസ്തവ സമുദായത്തെ കൂടെനിർത്താനാണ് ബിജെപി പ്രധാനമായും ശ്രമിക്കുന്നത്.

മതമേലധ്യക്ഷന്മാരെ ക്ഷണിച്ചു...

മതമേലധ്യക്ഷന്മാരെ ക്ഷണിച്ചു...

കൊച്ചിയിലെത്തുന്ന അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ സീറോ മലബാർ സഭ അധ്യക്ഷനെയും ലത്തീൻ കത്തോലിക്ക സഭാ മേധാവിയെയും ബിജെപി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. രണ്ട് പ്രധാനപ്പെട്ട ക്രൈസ്തവ സഭകളെയും കൂടെനിർത്താനാണ് ബിജെപിയുടെ ശ്രമം.

കുമ്മനം ബിഷപ്പ് ഹൗസുകളിൽ...

കുമ്മനം ബിഷപ്പ് ഹൗസുകളിൽ...

ബിജെപി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താനായി മെത്രാന്മാരെ ക്ഷണിക്കുന്നതിന്റെ തിരക്കിലാണ് സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരൻ. വിവിധ ബിഷപ്പ് ഹൗസുകളിലെത്തി അദ്ദേഹം മെത്രാന്മാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ സഭകളുമായുള്ള ചർച്ചകൾക്ക് സമുദായത്തിൽ നിന്നുള്ള നല്ലൊരു മധ്യസ്ഥൻ പാർട്ടിയിൽ ഇല്ലാത്തത് ബിജെപിയെ കുഴക്കുന്നുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട്.

പ്രമുഖർ ബിജെപിയിലേക്ക്?

പ്രമുഖർ ബിജെപിയിലേക്ക്?

ബിജെപിയിലേക്ക് വരാൻ തയ്യാറായ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രമുഖരെ അമിത് ഷായുടെ മുന്നിൽ അവതരിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇവരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

അടിത്തറ ശക്തമാക്കാൻ...

അടിത്തറ ശക്തമാക്കാൻ...

96 ദിവസത്തെ ഭാരതപര്യടനത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന അമിത് ഷാ പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗങ്ങളിലും പങ്കെടുക്കും. ബിജെപി ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം തിരുവനന്തപുരത്തെ ബൂത്ത് യോഗത്തിലും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

എൻഡിഎ യോഗത്തിലും...

എൻഡിഎ യോഗത്തിലും...

അമിത് ഷായുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എൻഡിഎയുടെ യോഗവും ചേരുന്നുണ്ട്. പരമാവധി പാർട്ടികളെ കൂടെചേർത്ത് എൻഡിഎ വിപുലീകരിക്കാനാണ് അമിത് ഷാ നൽകിയിരിക്കുന്ന നിർദേശം. മുന്നണിക്കുള്ളിൽ ബിഡിജെഎസ് ഉൾപ്പെടെയുള്ള കക്ഷികളുടെ അതൃപ്തിയും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.

കൊച്ചിയിലും തിരുവനന്തപുരത്തും...

കൊച്ചിയിലും തിരുവനന്തപുരത്തും...

അമിത് ഷായുടെ സന്ദർശനം ഇളക്കിമറിക്കണമെന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദേശം. ജൂൺ രണ്ടിന് കൊച്ചിയിലെത്തുന്ന അമിത് ഷായെ 5000 ബൈക്കുകളുടെ അകമ്പടിയോടെയാണ് നഗരത്തിലേക്ക് ആനയിക്കുന്നത്. കൊച്ചിയിലെ യോഗങ്ങൾക്കു ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും.

English summary
BJP National president Amit Shah will reach on June 2.
Please Wait while comments are loading...