കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭാ സുരേന്ദ്രന്റെ പിണക്കം തള്ളാതെ ജെപി നദ്ദ; മുന്തിയ പരിഗണന കിട്ടിയേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ പരിഹാരമുണ്ടാകുമെന്ന് സൂചിപ്പിച്ച് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കേരള സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് നദ്ദ തിരുവനന്തപുരത്തെത്തിയത്. കേരളത്തിലെ ബിജെപി നേതാക്കള്‍ വന്‍ സ്വീകരണം അദ്ദേഹത്തിന് ഒരുക്കിയിരുന്നു. യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ ശക്തമായ ഭാഷയിലാണ് നദ്ദ പ്രതികരിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരു കക്ഷിയാണെന്നും കേരളത്തില്‍ മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണവും അദ്ദേഹം സൂചിപ്പിച്ചു.

p

സംസ്ഥാനത്തെ ബിജെപിയില്‍ വിഭാഗീയതയില്ലെന്നും ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നം പരിഹരിക്കുമെന്നും ജെപി നദ്ദ പറഞ്ഞു. ചിലരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിരിക്കാമെന്നു ശോഭാ സുരേന്ദ്രന്റെ വിഷയം സൂചിപ്പിച്ച് നദ്ദ പറഞ്ഞു. ബിജെപിയില്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. നേരത്തെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ശോഭാ സുരേന്ദ്രന്‍ രണ്ട് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരുമായിട്ടാണ് ചര്‍ച്ച നടത്തിയത്.

കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? നാല് പേര്‍ പട്ടികയില്‍; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നുകുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? നാല് പേര്‍ പട്ടികയില്‍; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നു

ശേഷം അര്‍ഹമായ പരിഗണന ശോഭാ സുരേന്ദ്രന് കിട്ടുമെന്ന സൂചനകള്‍ വന്നിരുന്നു. വനിതാ കമ്മീഷനിലേക്ക് ശോഭയെ പരിഗണിക്കുന്നു എന്ന വാര്‍ത്തകളും വന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍കൈ എടുക്കുന്നില്ല എന്നാണ് ശോഭയുടെ ആക്ഷേപം. കഴിഞ്ഞാഴ്ച തൃശൂരില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ ശോഭ പങ്കെടുത്തിരുന്നില്ല. നിലവില്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ശോഭയുടെ പേരില്ല എന്നാണ് വിവരം.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
BJP National President JP Nadda response over Shobha Surendran issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X