കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളക്ക് ഗവര്‍ണര്‍ പദവി നല്‍കി സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ നീക്കം; കുമ്മനം ദേശീയ ഉപാധ്യക്ഷനാവും?

Google Oneindia Malayalam News

തിരുവനന്തപുരം: സംഘടനാ തലത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്കൊരുങ്ങി ബിജെപി സംസ്ഥാന ഘടകം. നിലവിലെ സംസ്ഥാന ജനറല്‍സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ എത്തിക്കാനുള്ള നീക്കമാണ് ബിജെപിയില്‍ സജീമവായി നടക്കുന്നത്. അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും ബിജെപിക്ക് ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്തത് നിലിവിലെ അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തുന്നത്.

<strong> സൗദിയെ ഞെട്ടിച്ച് വീണ്ടും ആക്രമണം... അബഹ വിമാനത്താവളത്തില്‍ വരെ ഡ്രോണ്‍ എത്തി; ഒരാള്‍ മരിച്ചു</strong> സൗദിയെ ഞെട്ടിച്ച് വീണ്ടും ആക്രമണം... അബഹ വിമാനത്താവളത്തില്‍ വരെ ഡ്രോണ്‍ എത്തി; ഒരാള്‍ മരിച്ചു

കുമ്മനംരാജശേഖരന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോഴും കെ സുരേന്ദ്രന്‍റെ പേര് സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ സമവായ ധാരണയില്‍ കേന്ദ്ര നേതൃത്വം ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കുകയായിരുന്നു. നിലവില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും പൊതുസമ്മതനായ നേതാവാണ് കെ സുരേന്ദ്രന്‍. ശബരിമല യുവതീപ്രവേശനത്തിനെതിരായ സമരത്തിലെ ഇടപെടലും ജയില്‍ വാസവും അണികള്‍ക്കിടയിലുണ്ടാക്കിയ ആവേശം പരിഗണിക്കാതിരിക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിയില്ലെന്നാണ് വി മുരളീധര പക്ഷം അഭിപ്രായപ്പെടുന്നത്. വിശദാംശങ്ങല്‍ ഇങ്ങനെ..

ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണ

ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണ

കഴിഞ്ഞ തവണ നഷ്ടമായ അദ്ധ്യക്ഷപദവി സുരേന്ദ്രന് ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായിട്ടുണ്ട്. ഓഗസ്റ്റില്‍ സജീവ അംഗത്വം വിതരണം അവസാനിക്കുന്നതോടെ ബിജെപി സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കും. തിരഞ്ഞെടുപ്പില്‍ വി മുരളീധര പക്ഷം ഒന്നടങ്കം സുരേന്ദ്രന് പിന്നില്‍ അണിനിരക്കും. ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണയും സുരേന്ദ്രന് പ്രതീക്ഷിക്കുന്നുണ്ട്.

എംടി രമേശിനായി

എംടി രമേശിനായി

അതേസമയം തന്നെ കഴിഞ്ഞ തവണത്തേത് പോലെ എംടി രമേശിനായി കൃഷ്ണദാസ് പക്ഷം രംഗത്തെത്തിയിട്ടുണ്ട്. പിഎസ് ശ്രീധരന്‍ പിള്ളയെ അനുകൂലിക്കുന്നവര്‍ മുന്നോട്ട് വെക്കുന്ന പേര് പിഎസ് ശ്രീധരന്‍ പിള്ളയുടേതാണ്. എന്നാല്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന നീക്കങ്ങളില്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ദേശീയ തലത്തില്‍ പാര്‍ട്ടി റെക്കോര്‍ഡ് വിജയം കൈവരിച്ചിട്ടും കേരളത്തില്‍ നേട്ടമുണ്ടാക്കാനാവാതെ പോയതില്‍ സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വത്തിന് അത‍ൃപ്തിയുണ്ട്. അതിനാല്‍ തന്നെ മുമ്പ് അവസരം ലഭിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കാതെ പുതുമുഖത്തെ അധ്യക്ഷ പദവിയില്‍ എത്തിച്ച് പരീക്ഷണം നടത്താനുള്ള പദ്ധതിയും കേന്ദ്ര നേതൃത്വത്തിനുണ്ട്.

ഗുണപരമായ മാറ്റം

ഗുണപരമായ മാറ്റം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച നേട്ടം ഉണ്ടാക്കിയ കെ സുരേന്ദ്രനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നാല്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് മുരളീധര പക്ഷം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചെന്നാണ് സൂചന. പാര്‍ട്ടി അണികള്‍ക്കിടയില്‍ സുരേന്ദ്രനുള്ള സ്വാധീനവും കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ സുരേന്ദ്രന് സാധിച്ചിരുന്നു.

വി മുരളീധരന്‍റെ ദില്ലി സാന്നിധ്യം

വി മുരളീധരന്‍റെ ദില്ലി സാന്നിധ്യം

കേന്ദ്രമന്ത്രി എന്ന നിലയിലും പാര്‍ട്ടി സംഘടനാ തലത്തില്‍ സ്വാധീനുമുള്ള നേതാവെന്ന നിലയിലും വി മുരളീധരന്‍റെ ദില്ലി സാന്നിധ്യം കെ സുരേന്ദ്രന് അനുകൂലമാവുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം തിരുവനന്തപരും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരനെ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനാക്കണമെന്ന ആവശ്യം ചിലസംസ്ഥാന നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

ഗവര്‍ണര്‍ പദവിയിലേക്ക്

ഗവര്‍ണര്‍ പദവിയിലേക്ക്

മുന്‍ സംസ്ഥാന അധ്യക്ഷന്‍ പികെ കൃഷ്ണദാസിനേയും കേന്ദ്ര നേതൃത്വത്തില്‍ പരിഗണിക്കാന്‍ ആലോചനയുണ്ട്. സംസ്ഥാന തലത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തുമ്പോള്‍ നിലവിലെ അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ ദേശീയ തലത്തില്‍ പുതുതായി രൂപീകരിക്കുന്ന ലോ കമ്മീഷനില്‍ സജീവമായി പരിഗണിക്കുന്നുണ്ട്. ഗവര്‍ണര്‍ പദവിയിലേക്കും ശ്രീധരന്‍പിള്ളയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളോടൊന്നും ഔദ്യോഗികമായി പ്രതികരിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

പാര്‍ട്ടിയുടെ ശ്രദ്ധ

പാര്‍ട്ടിയുടെ ശ്രദ്ധ

അതേസമയം അംഗത്വം വിതരണത്തില്‍ മാത്രം ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാനാണ് നിര്‍ദ്ദേശമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് വരുന്നതോടെ ബൂത്ത്തലത്തില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി പാര്‍ട്ടിയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് നേതാക്കള്‍. സാധാരണ ബിജെപി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് ഇടപെടാറില്ലെങ്കിലും ഇത്തവണ അതുണ്ടായേക്കും. കെപി ശ്രീശനാണ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ചുമതല നല്‍കിയിരിക്കുന്നത്.

English summary
bjp organizational election; v muraleedhran wing lobbying started for k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X