കേരളം പിടിക്കാന്‍ കച്ചകെട്ടി ബിജെപി..!! കോണ്‍ഗ്രസ്സിന് പുറമേ ഇടതില്‍ നിന്നും നേതാക്കളെ ചൂണ്ടും..!!

  • By: അനാമിക
Subscribe to Oneindia Malayalam

തിരുവനന്തപുരം കേരളം എന്നും ബിജെപിയോട് അകലം പാലിച്ചിട്ടുള്ള സംസ്ഥാനമാണ്. 2014ല്‍ രാജ്യമൊന്നാകെ ആഞ്ഞടിച്ച മോദി എഫക്റ്റില്‍ പോലും കേരളം കുലുങ്ങിയില്ല. അതുകൊണ്ടുതന്നെ കേരളമടക്കം സ്വാധീനമില്ലാത്ത സംസ്ഥാനങ്ങള്‍ പിടിച്ചടക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി. കൃത്യമായ പദ്ധതികള്‍ അമിത് ഷായ്ക്ക് കേരളത്തിലുണ്ട്.

Read Also: മോഹന്‍ലാലിനെ കോമാളിയെന്ന് വിളിച്ച കെആര്‍കെയ്ക്ക് മുട്ടന്‍പണി..!! ആപ്പടിച്ച് മല്ലു ഹാക്കേഴ്‌സ്..!!

Read Also: മൂന്നാറില്‍ ഒറിജിനല്‍ ഇരട്ടച്ചങ്ക് കണ്ട് ഞെട്ടി സിപിഎം..!! ശ്രീറാമിന്റേത് തെമ്മാടിത്തരമത്രേ..!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

അടിത്തറ ശക്തിപ്പെടുത്താൻ

2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് ബിജെപിയുടെ ചാണക്യന്‍ അമിത് ഷാ ലക്ഷ്യമിടുന്നത്. അതിനായി ക്രൈസ്തവ വിശ്വാസികളെ ഒപ്പം നിര്‍ത്തുന്നത് ഉള്‍പ്പെടെ ഉള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്.

മാണിയുമായി ചർച്ച

അമിത് ഷാ അടുത്ത മാസം 25, 26, 27 തിയ്യതികളില്‍ കേരളത്തിലെത്തുന്നുണ്ട്. ഈ കാലയളവിലും കേരളം പിടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് അന്തിമ രൂപം നല്‍കു. യുഡിഎഫില്‍ നിന്നും വിട്ട കേരള കോണ്‍ഗ്രസ്സിനെ ബിജെപി ലക്ഷ്യമിടുന്നുണ്ട്. മാണിയുമായി അമിത് ഷാ ചര്‍ച്ച നടത്തിയേക്കും.

കോൺഗ്രസിന് പിന്നാലെ ഇടതും

അടുത്തിടെ കോണ്‍ഗ്രസ്സ് നേതാക്കളില്‍ പലരും ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിജെപിയില്‍ നിന്നും ക്ഷണം ലഭിച്ചതായി കോണ്‍ഗ്രസ്സ് നേതാവ് എംഎം ജേക്കബ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ മട്ടില്‍ ഇടത് പക്ഷത്ത് നിന്നുള്ള നേതാക്കളേയും ബിജെപി ലക്ഷ്യമിടുന്നുണ്ട്.

ഇടത് നേതാവുമായി ചർച്ച

ആദ്യകാല കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഒരാളും പിന്നീട് ഇടത് പക്ഷത്തേക്ക് കൂടുകാരുകയും ചെയ്ത രാഷ്ട്രീയ നിരീക്ഷകനായ നേതാവിനെ ബിജെപിയില്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ടുുകള്‍. മുതിര്‍ന്ന ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ളയാണ് ഈ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ക്രിസ്തീയ മണ്ഡലത്തിൽ സ്ഥാനാർത്ഥി

ഇദ്ദേഹത്തെ ബിജെപിയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ നേട്ടമുണ്ടാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ക്രൈസ്തവ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഈ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാനും ബിജെപി ആലോചിക്കുന്നുണ്ടത്രേ.

കുമ്മനം കേന്ദ്രത്തിലേക്ക്

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തിലെ ബിജെപിയുടെ പാര്‍ട്ടി ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനും ദേസീയ നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ നിലവിലെ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

കുമ്മനത്തിന് പകരക്കാരനില്ല

കുമ്മനം കേന്ദ്രത്തിലേക്ക് പോയാല്‍ കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ പകരക്കാരനാര് എന്നതാണ് നേതൃത്വത്തെ കുഴയ്ക്കുന്ന ചോദ്യം. കുമ്മനത്തെ മാത്രമല്ല ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തേയും കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.
ന്താനത്തേയും കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.

കളം മാറ്റിക്കളിക്കാൻ ശ്രമം

മലപ്പുറം തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയോടെ, വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആത്മവിശ്വാസം ബിജെപിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. കുമ്മനത്തിനെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ക്കൂടിയാണ് കേരളത്തില്‍ കളം മാറ്റിക്കളിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നത്.

അവിടുത്തെ പോലെയല്ല ഇവിടെ

ഉത്തരേന്ത്യയിലേതുപോലുള്ള വര്‍ഗീയ കാര്‍ഡോ ബീഫ് രാഷ്ട്രീയമോ കേരളത്തില്‍ വലിയ രീതിയില്‍ ചിലവായിട്ടില്ല. അതുകൊണ്ടുതന്നെയാണ് അമിത് ഷാ പുതിയ തന്ത്രങ്ങള്‍ തിരയുന്നതും. സമൂഹത്തില്‍ പൊതുവേ സ്വീകാര്യരായിട്ടുള്ള വ്യക്തികളെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് നിര്‍ദേശമെന്നാണ് സൂചന.

English summary
Amit Shah has clear plan on how to win atleast one seat in kerala in next election
Please Wait while comments are loading...