കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്ത് മന്ത്രിമാര്‍ക്ക് 75000 മുടക്കി ടൗവ്വല്‍, ഉള്ളത് കഴുകി ഉപയോഗിക്കായിരുന്നില്ലേ...

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്തോടെ സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതേ തുടര്‍ന്ന് ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.

k surendran

ഈ ദുരിതകാലത്ത് മന്ത്രിമാര്‍ക്ക് 750 രൂപ മുടക്കി 100 ടവല്‍ വാങ്ങിയ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം. പതിയ ടവല്‍ വാങ്ങുന്നതിന് പകരം ഉള്ളത് കഴുകി ഉപയോഗിക്കുന്നതായിരുന്നില്ലേ ഉചിതം. എഴുപത്തയ്യായിരം മന്ത്രിമാര്‍ക്ക് ചെറുതായിരിക്കാം. എന്നാല്‍ ഒരു ചില്ലിക്കാശുപോലും വിലപ്പെട്ട കനിയായി കണക്കാക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ടീ നാട്ടിലെന്ന് നമ്മുടെ മന്ത്രിമാര്‍ ഓര്‍ക്കേണ്ടതായിരുന്നെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

കുരുന്നുകള്‍കള്‍ക്ക് വിഷുക്കൈനീട്ടമായി ലഭിച്ച തുകയും കൊല്ലത്തെ സുബൈദ ആടിനെ വിറ്റുകിട്ടിയ കാശും ചര്‍മ്മരോഗ ആശുപത്രിയിലെ അന്തേവാസികള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് പിടിച്ച ചില്ലിക്കാശും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ നമുക്ക് നമ്മുടെ നാടിനെക്കുറിച്ച് വല്ലാത്തൊരു അഭിമാനബോധമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഈ ഉത്തരവുകാണുമ്പോള്‍ നമുക്കെന്തായിരിക്കും തോന്നുക എന്ന് പറയേണ്ടതില്ലല്ലോ- സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ വിമര്‍ശനം. കുറിപ്പ് വായിക്കാം.

കുരുന്നുകള്‍കള്‍ക്ക് വിഷുക്കൈനീട്ടമായി ലഭിച്ച തുകയും കൊല്ലത്തെ സുബൈദ ആടിനെ വിറ്റുകിട്ടിയ കാശും ചര്‍മ്മരോഗ ആശുപത്രിയിലെ അന്തേവാസികള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് പിടിച്ച ചില്ലിക്കാശും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ നമുക്ക് നമ്മുടെ നാടിനെക്കുറിച്ച് വല്ലാത്തൊരു അഭിമാനബോധമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഈ ഉത്തരവുകാണുമ്പോള്‍ നമുക്കെന്തായിരിക്കും തോന്നുക എന്ന് പറയേണ്ടതില്ലല്ലോ.

മന്ത്രിമാര്‍ക്ക് കൈ തുടയ്ക്കാന്‍ ടവല്‍ ഒന്നിന് എഴുനൂറ്റി അന്‍പതു രൂപ നിരക്കില്‍ നൂറെണ്ണം എഴുപത്തയ്യായിരം രൂപയ്ക്ക് ഈ ദുരിത കാലത്ത് വാങ്ങണമായിരുന്നോ? തല്‍ക്കാലം ഉള്ളത് കഴുകി ഉപയോഗിക്കുന്നതായിരുന്നില്ലേ ഉചിതം. എഴുപത്തയ്യായിരം മന്ത്രിമാര്‍ക്ക് ചെറുതായിരിക്കാം. എന്നാല്‍ ഒരു ചില്ലിക്കാശുപോലും വിലപ്പെട്ട കനിയായി കണക്കാക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ടീ നാട്ടിലെന്ന് നമ്മുടെ മന്ത്രിമാര്‍ ഓര്‍ക്കേണ്ടതായിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വെളിവാക്കുന്ന അനേകം നടപടികളിലൊന്നുമാത്രമാണിത്. ധൂര്‍ത്തും ഡംഭും രക്തത്തിലലിഞ്ഞുപോയവരുടെ ഇത്തരം നടപടികള്‍ പൊതുവില്‍ രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ചുള്ള മതിപ്പാണ് ഇല്ലാതാക്കുന്നത്.

English summary
BJP President K Surendran Criticizes The Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X