കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരസഭാ പാർക്കിംഗിനെതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നഗരസഭയുടെ പാർക്കിംഗ് സംവിധാനത്തിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. നഗരത്തിൽ നാലിടത്താണ് പ്രതിഷേധം ഒരുക്കിയത്. തിരുവനന്തപുരം നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ പുളിമൂട് ജംഗ്ഷനിലും നേമം മണ്ഡലത്തിന്റെ നേതൃത്വത്തിൽ പഴവങ്ങാടിയിലും പ്രതിഷേധം തീർത്തപ്പോൾ, വട്ടിയൂർക്കാവ് മണ്ഡലം പാളയത്തും, കഴക്കൂട്ടം മണ്ഡലം കേശവദാസപുരത്തും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.

bjp

ഇരുചക്ര വാഹനങ്ങളിൽ റാലിയായി എത്തിയ പ്രവർത്തകർ പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്‌ത് പ്രതിഷേധിച്ചു. തിരുവനന്തപുരം നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ പുളിമൂട് ജംഗ്ഷനിൽ നടന്ന സമരം ബി.ജെ.പി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്‌തു. പാർക്കിംഗ് സെന്ററുകൾ സ്ഥാപിക്കുന്നതിന് പകരം ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, കൗൺസിലർമാരായ ആർ.സി. ബീന, ആർ. മിനി എന്നിവർ സംസാരിച്ചു.

നേമം മണ്ഡലത്തിന്റെ നേതൃത്വത്തിൽ പഴവങ്ങാടിയിൽ നടന്ന പ്രതിഷേധം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് തിരുമല അനിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധത്തിൽ ജില്ലാ സെക്രട്ടറിമാരായ പൂങ്കുളം സതീഷ്, കൈമനം ദീപുരാജ്, കൃഷ്ണകുമാർ, നീറമൺകര ഹരി എന്നിവർ പങ്കെടുത്തു.

കേശവദാസപുരത്ത് ബി.ജെ.പി സംസ്ഥാന വക്താവ് ജെ.ആർ. പത്മകുമാർ ഉദ്ഘാടനം ചെയ്‌തു. പാളയത്ത് ബി.ജെ.പി ജില്ലാ സെക്രട്ടറി പാപ്പനംകോട് സജി, വി.ജി. ഗിരികുമാർ എന്നിവർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരൻ, സജിത്കുമാർ, ഉള്ളൂർ ജയചന്ദ്രൻ, ശിവശങ്കരൻ നായർ എന്നിവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.

English summary
bjp protest anganind cabinet parking facility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X