കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ തമ്മിലടി തീരുന്നില്ല; സുരേന്ദ്രന്‍ തുടരുമെന്ന വാര്‍ത്ത കൊടുക്കാതെ ജന്മഭൂമി, പരിശോധിക്കുമെന്ന് എംഡി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബി ജെ പിക്കുള്ളിലെ പടലപിണക്കങ്ങള്‍ വീണ്ടും മറനീക്കി പുറത്ത്. തുടര്‍ച്ചയായ തിരിച്ചടികളും വീഴ്ചകളും കാരണം സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തുടരുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞിരുന്നത്.

സുരേന്ദ്രന്‍ പൊരുതുന്ന നേതാവാണ് എന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലും സസ്ഥാനത്ത് ഈ നേതൃത്വത്തിന് കീഴിലാണ് മത്സരിക്കുക എന്നുമായിരുന്നു പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ സംസ്ഥാന നേതൃത്വത്തെ ശ്ലാഘിച്ചുള്ള വാര്‍ത്ത നല്‍കിയിട്ടില്ല. ഇതാദ്യമായല്ല കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ജന്മഭൂമിയില്‍ പ്രസിദ്ധീകരിക്കാതിരിക്കുകയോ പ്രാധാന്യം കുറച്ച് കൊടുക്കുകയോ ചെയ്യുന്നത്.

1

പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളുടെ പ്രതിഫലനമാണ് സംസ്ഥാന നേതൃത്വത്തെ ശ്ലാഘിച്ചുള്ള വാര്‍ത്ത പാര്‍ട്ടി മുഖപത്രം നല്‍കാത്തതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവം വിവാദമായതോടെ വാര്‍ത്ത കൊടുക്കാതിരുന്നത് പരിശോധിക്കും എന്ന് ജന്മഭൂമി എം ഡി എന്‍ രാധാകൃഷണന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ദേശീയ നേതാക്കളാവര്‍ത്തിക്കുന്നതിനിടെ ആണ് പുതിയ സംഭവം.

'ഉറങ്ങിയിട്ട് മാസങ്ങള്‍.. ആരോഗ്യം നഷ്ടപ്പെടുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിന്‍.. ഇനി ഇടവേള'ഉറങ്ങിയിട്ട് മാസങ്ങള്‍.. ആരോഗ്യം നഷ്ടപ്പെടുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിന്‍.. ഇനി ഇടവേള

2

നിലവില്‍ ജന്മഭൂമിയുടെ എം ഡിയും എഡിറ്ററും എല്ലാം ആര്‍ എസ് എസ് ചുമതലയുള്ളവരാണ്. കെ സുരേന്ദ്രന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനായതില്‍ ആര്‍ എസ് എസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. മാത്രമല്ല മുതിര്‍ന്ന നേതാക്കളില്‍ പലരേയും ഒതുക്കിയാണ് കെ സുരേന്ദ്രന്‍ മുന്നോട്ട് പോകുന്നത്. ശോഭാ സുരേന്ദ്രന്‍, പി പി മുകുന്ദന്‍ തുടങ്ങിയ നേതാക്കള്‍ കെ സുരേന്ദ്രന് എതിരെ പരസ്യമായി രംഗത്തെത്തിയവരാണ്.

'ആ പെരുമാറ്റത്തോട് എനിക്ക് യോജിക്കാനാകില്ല... അതുകൊണ്ടാണ് അതിര് വെക്കുന്നത്'; പ്രതികരണവുമായി സാനിയ'ആ പെരുമാറ്റത്തോട് എനിക്ക് യോജിക്കാനാകില്ല... അതുകൊണ്ടാണ് അതിര് വെക്കുന്നത്'; പ്രതികരണവുമായി സാനിയ

3

അതിനിടെ സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതും സംസ്ഥാന നേതൃത്വത്തിനോടുള്ള എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജന്മഭൂമിയിലെ വാര്‍ത്താ തമസ്‌കരണം ശ്രദ്ധേയമാകുന്നത്. അതേസമയം കെ സുരേന്ദ്രന്‍ തുടരും എന്ന പ്രഖ്യാപനത്തെ കോര്‍കമ്മിറ്റി അംഗങ്ങളെല്ലാം സ്വാഗതം ചെയ്തിരുന്നു. സുരേന്ദ്രന്റെ എതിര്‍ ചേരിയിലുള്ള പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവര്‍ അടക്കമുള്ളവരാണ് പ്രഖ്യാപനം സ്വാഗതം ചെയ്തത്.

സമ്പത്ത് മൂന്നിരട്ടി വര്‍ധിക്കും, ആഡംബര വാഹനം വീട്ടിലെത്തും; ഒരാഴ്ച ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..!!സമ്പത്ത് മൂന്നിരട്ടി വര്‍ധിക്കും, ആഡംബര വാഹനം വീട്ടിലെത്തും; ഒരാഴ്ച ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..!!

4

നേതൃത്വത്തോട് കടുത്ത എതിര്‍പ്പുണ്ടെങ്കിലും ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സംയുക്തമായി പ്രസ്താവന പുറത്തിറക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍, അബ്ദുളള കുട്ടി, സി.കെ.പത്മനാഭന്‍, പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, പി.സുധീര്‍ എന്നിവരാണ് പ്രകാശ് ജവ്‌ഡേക്കറുടെ പ്രഖ്യാപനം സ്വാഗതം ചെയ്തത്.

5

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബി ജെ പി പ്രാതിനിധ്യം പ്രതീക്ഷിക്കുന്നുണ്ട്. വിജയസാധ്യതയുള്ള മൂന്ന് മണ്ഡലങ്ങളും പൊരുതി നോക്കാന്‍ സാധിക്കുന്ന ഏഴ് മണ്ഡലങ്ങളും ബി ജെ പി ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മുന്‍ എം പിയും സൂപ്പര്‍താരവുമായ സുരേഷ് ഗോപിയെ അടക്കം മുന്നില്‍ നിര്‍ത്തി കേന്ദ്ര നേതൃത്വം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായാണ് നിലവിലെ നേതൃത്വം തുടരട്ടെ എന്ന് ദേശീയതലത്തില്‍ തീരുമാനമായത്.

6

അതേസമയം കെ സുരേന്ദ്രന്റെ നേതൃത്വത്തിന് എതിരെ നിരവധി പരാതികള്‍ കേന്ദ്ര നേതൃത്വത്തിന് സംസ്ഥാനത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇതില്‍ തീരുമാനമെടുക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യതയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

English summary
BJP's kerala mouthpiece Janmabhoomi skip the news that K Surendran will continue as president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X