സോഷ്യൽ മീഡിയയിൽ ഐപി ബിനുവിന് പിന്തുണ; മക്കൾ അലമുറയിട്ട് കരഞ്ഞു... അച്ഛന്റെ വികാരം!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവും തിരുവനന്തപുരം കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനുവിനെ പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ സിപിഎം അനുഭാവികള്‍. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമിച്ചതിനാണ് ഐപി ബിനു അടക്കമുള്ള സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

മക്കള്‍ അലമുറയിട്ട് കരഞ്ഞപ്പോഴുളള ഒരച്ഛന്റെ സ്വാഭാവിക പ്രതികരണമെന്നും സഖാവ് ചെയ്തതാണ് ശരിയെന്നും അടക്കമുളള നിരവധി സ്റ്റാറ്റസുകളാണ് സപ്പോര്‍ട്ട് ഐപി ബിനു എന്ന ഹാഷ്ടാഗോടെ പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഐപി ബിനുവിന്റെ വാളിലാണ് പിന്തുണയര്‍പ്പിച്ചുളള നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ബിനുവിന്റെ വീടിന് നേരെ ആക്രമണം

ബിനുവിന്റെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരത്തെ സിപിഎമ്മിന്റെ യുവനേതാവ് കൂടിയായ ഐപി ബിനുവിന്റെ വീടിന് നേരെ വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കുശേഷം ആക്രമണം ഉണ്ടായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലുളള ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളിലുളള വീട്ടിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്.

പിന്നിൽ ആർഎസ്എസ്

പിന്നിൽ ആർഎസ്എസ്

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. ആക്രമണത്തില്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ നിരവധി ചില്ലുകള്‍ തകര്‍ന്നിരുന്നു.

ബിജെപി ഓഫീസ്

ബിജെപി ഓഫീസ്

ഇതിന് പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ വെളളിയാഴ്ച പുലര്‍ച്ചെ 1.10ന് ബിനുവിന്റെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടായത്.

പ്രതിപ്രവർത്തനം..

പ്രതിപ്രവർത്തനം..

ഓരോ പ്രവര്‍ത്തനത്തിനും അതിന്റെതായ പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്നും അവര്‍ സഖാവിന്റെ വീട് തകര്‍ത്തു, സഖാവ് അവരുടെ തറവാട് തകര്‍ത്തു തുടങ്ങിയ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ‌‌

പുറത്താക്കി

പുറത്താക്കി

പുലര്‍ച്ചെയാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം ഉണ്ടായത്. ഇതിന് നേതൃത്വം കൊടുത്തത് ഐപി ബിനുവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണയും ചേര്‍ന്നാണെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു. പിന്നാലെ ബിജെപി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ ഇരുവരെയും വ്യക്തമായി കാണുകയും ചെയ്യും. തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും ബിനു അടക്കമുളള അക്രമിസംഘത്തെ പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിക്കുകയായിരുന്നു.

English summary
BJP social media campaign to IP Binu
Please Wait while comments are loading...