ഡിഎംആര്‍സിക്കായി ബിജെപിയും; എന്‍ഡിഎ രാപ്പകല്‍ സമരം 17 മുതല്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കി അഴിമതിക്ക് കളമൊരുക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സര്‍ക്കാര്‍
പിന്തിരിയണമെന്ന് കോഴിക്കോട് ജില്ലാ എന്‍ഡിഎ യോഗം ആവശ്യപ്പെട്ടു.
കൊങ്കണ്‍ റെയില്‍പാതയും ഡല്‍ഹി മെട്രോയും ദീര്‍ഘവീക്ഷണത്തോടെയും
എഞ്ചിനീയറിംഗ് മികവോടെയും നിര്‍മ്മിച്ച് വികസന കുതിപ്പിന് തുടക്കം
കുറിച്ച ഇ. ശ്രീധരനെ അപമാനിച്ചയച്ചതിലൂടെ മുഖ്യമന്ത്രി വികസന വിരോധിയും രാഷ്ട്രീയ വരട്ടുവാദത്തിന്റെയും വക്താവായി മാറിയിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

പിണറായി സർക്കാരിനെ വെട്ടിലാക്കി ഹാദിയ.. പീഡനത്തിന് നഷ്ടപരിഹാരം തരണം!

അഴിമതിക്ക് കളമൊരുക്കി പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്ന ഈ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറി പദ്ധതി നടത്തിപ്പ് ഡിഎംആര്‍സിക്ക് ഏല്‍പ്പിച്ചുകൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇടതുസര്‍ക്കാറിന്റെ ദുര്‍ഭരണത്തിലും വനവാസി പിന്നാക്കവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് 17 മുതല്‍ 21 വരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ വിവിധ മണ്ഡലാടിസ്ഥാനത്തില്‍ രാപകല്‍ സമരം നടത്താനും യോഗം തീരുമാനിച്ചു.

 dmrc

യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടിപി ജയചന്ദ്രന്‍ അദ്ധ്യക്ഷനായി.
എന്‍ഡിഎ കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാല്‍ഖാന്‍, ബിജെപി മേഖലാ പ്രസിഡന്റ്
വിവി രാജന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു
പേഴത്തിങ്കല്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
സുരേഷ്‌കുമാര്‍, ജെഎസ്എസ് ജില്ലാ സെക്രട്ടറി പ്രകാശന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അശോകന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിന് നാണക്കേട്! എക്സൈസ് വകുപ്പിൽ വനിതാ ഓഫീസർമാരെ ലൈംഗികമായി പീഡിപ്പിക്കുന്നു...

കുരങ്ങിണി മലയിലെ കാട്ടുതീ: ക്ലബ്ബ് ഉടമയായ വിദേശിക്ക് പിന്നാലെ പോലീസ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bjp stands for DMRC; NDA day and strike will starts on 17th marc

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്