കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വം; മതിയായ കാരണങ്ങളില്ലാതെ വിട്ടു നില്‍ക്കുന്നെന്ന്‌ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം; പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത ശോഭ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയതിനെ തുടര്‍ന്ന് ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തന രംഗത്ത്‌ നിന്നും മാറി നില്‍ക്കുന്നത്‌ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെയാണെന്നാണ്‌ സംസ്ഥാന നേതൃത്വം പറയുന്നത്‌. ഇക്കാര്യം ആര്‍എസ്‌എസ്‌ സംസ്ഥാന ഘടകത്തേയും ബിജെപി കേന്ദ്രനേതൃത്വത്തേയും സംസ്ഥാന ഘടകം അറിയിച്ചു.

ചുമതലയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലും പ്രവര്‍ത്തന രംഗത്ത്‌ ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കൂടിയായ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ട്‌ നിന്ന്‌ പ്രതിഷേധിക്കുന്നത്‌ ന്യായമല്ല.ശോഭാ സുരേന്ദ്രന്റെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.

shobha

കെ സുരേന്ദ്രനെതിരെ ഇതിനകം ശോഭാ സുരേന്ദ്രന്‍ കൃഷണ ദാസ്‌ പക്ഷങ്ങള്‍ രംഗത്തെത്തിയിരുന്നു.. ഒപ്പം ബിജെപി മുതിര്‍ന്ന നേതാവ്‌ പിഎം വേലായുധനും രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്‌തി അറിയിച്ച്‌ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ വലിയ വിജയം ഉണ്ടാവുമെന്ന്‌ ഉറപ്പ്‌ നല്‍കിയിട്ടും അത്‌ ലഭിക്കാത്ത സാഹചര്യത്തില്‍ നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ന്നു. ഇത്തരത്തിലാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലത്തിലും പ്രതീക്ഷയില്ലെന്നാണ്‌ വിമര്‍ശനം.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ എന്താണ്‌ സംഭവിച്ചതെന്ന്‌ വിശദമായി വിലയിരുത്തണമെന്നും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തന രംഗത്ത്‌ നിന്നും മാറിയ സാഹചര്യം പരിശോധിക്കണമെന്നും ആഎസ്‌എസ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.

English summary
BJP state leaders talk against leader shoba surendran absence in local body election work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X