നേതാക്കള്‍ മണ്ഡലത്തെ പഠിച്ചില്ല; കോര്‍കമ്മറ്റിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം

  • By: Akshay
Subscribe to Oneindia Malayalam

പാലക്കാട്: പാലക്കാട് നടക്കുന്ന ബിജെപി കോര്‍കമ്മറ്റിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. മലപ്പുറം ഉപതിരഞ്ഞെടുപ്പ് വിലയിരുത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് പാലക്കാട് നടക്കുന്ന കോര്‍ കമ്മിറ്റിയില്‍ വിമശനമുയര്‍ന്നത്.

മണ്ഡലത്തെ പഠിക്കാതെയാണ് രണ്ടുലക്ഷം വോട്ട് കിട്ടുമെന്ന പ്രസ്താവന നടത്തിയത്. അസംബ്ലി മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന നേതാക്കളെ ഏല്‍പിച്ചില്ലെന്നും ആരോപണമുയര്‍ന്നു. അതേസമയം ബിജെപിക്ക് ഏറ്റ പരാജയത്തില്‍ ബിജെപിക്ക് ഉള്ളില്‍ ചേരിതിരിവുണ്ടായെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

BJP

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇത്രയും കനത്ത പരാജയം നേരിടാന്‍ കാരണം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുമ്മനം സ്ഥാനമൊഴിയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ശ്രീപ്രകാശിനെ തന്നെ ഇത്തവണ സ്ഥാനാര്‍ഥിയാക്കിയത് ശരിയായില്ലെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ശ്രീപ്രകാശ് വീണ്ടും സ്ഥാനാര്‍ഥിയായത് കുമ്മനത്തിന്റെ മാത്രം പിടിവാശി കൊണ്ടാണെന്നും ഇവര്‍ പറയുന്നു.

English summary
BJP state leadership criticized Malappuram election
Please Wait while comments are loading...