കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സികെ ജാനു പണം ആവശ്യപ്പെട്ടിട്ടില്ല, താനുമായി സംസാരിച്ചിട്ടുമില്ല: വിശദീകരണവുമായി കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സികെ ജാനുവുമായി ബന്ധപ്പെട്ട ഫോണ്‍ സന്ദേശ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സികെ ജാനുവുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും അവര്‍ക്ക് ഒരു രൂപോ പോലും കൊടുത്തിട്ടില്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊലപാതക കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ദില്ലി കോടതിയിലേക്ക് കൊണ്ടുവരുന്നു: ചിത്രങ്ങള്‍ കാണാം

kerala

ഏതൊരു മണ്ഡലത്തിലേയും പോലെ സികെ ജാനു മത്സരിച്ച സുല്‍ത്താന്‍ ബത്തേരിയിലും നിയമാനുസൃതമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. സികെ ജാനു ആദിവാസി നേതാവായതുകൊണ്ടാണോ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Recommended Video

cmsvideo
Actor Hareesh Peradi trolls K Surendran

പുറത്തുവന്ന ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടുണ്ട്. പത്ത് കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ശബ്ദരേഖ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്ന് പറയുന്നില്ല, പക്ഷേ, ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാതെ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് സുരേന്ദ്രന്‍ പറയുന്നു.

സികെ ജാനുവിന് എന്നെയോ എന്നെക്കാള്‍ മുകളിലുള്ള നേതാവിനെയോ വിളിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ല. അങ്ങനെ സികെ ജാനുവിന് പണം നല്‍കാന്‍ ബിജെപി തീരുമാനിച്ചെങ്കില്‍ അത് മറ്റാരും അറിയുമായിരുന്നില്ല. എപ്പോള്‍ വിളിക്കാനുള്ള വിശ്വാസ്യതയും സ്വാതന്ത്ര്യവും ഞങ്ങള്‍ തമ്മിലുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കൊടകര കുഴല്‍പ്പണ കേസലുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ വിശദീകരണം നടത്തി. കൊടകര കുഴല്‍പണ കേസുമായി ബിജെപിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കൊടകര സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മും ഒരു വിഭാഗം മാദ്ധ്യമങ്ങളും ബിജെപിക്കെതിരെ പുകമറ സൃഷ്ടിക്കുകയാണെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി. ആസൂത്രിതമായ പ്രചാരണമാണ് നടക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഞെട്ടിക്കാൻ ജോസ് കെ മാണി;യുഡിഎഫിൽ നിന്ന് പ്രധാന നേതാക്കൾ എൽഡിഎഫിലെത്തും..സുപ്രധാന പദവികൾഞെട്ടിക്കാൻ ജോസ് കെ മാണി;യുഡിഎഫിൽ നിന്ന് പ്രധാന നേതാക്കൾ എൽഡിഎഫിലെത്തും..സുപ്രധാന പദവികൾ

പരാതിക്കാരന്റെ ഫോൺ ലിസ്റ്റിലുള്ളവരെയാണ് പൊലീസ് ചോദ്യം ചെയ്യാൻ വിളിക്കുന്നത്. ഒരു കാരണവുമില്ലാതെയാണ് ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സി പി എം നേതാക്കളെ പോലെ ബി ജെ പി നേതാക്കൾ നെഞ്ച് വേദന അഭിനയിക്കുകയോ കൊവിഡ് പൊസിറ്റീവ് ആണെന്ന് പറയുകയോ ചെയ്യാത്തത് ഭയക്കാനൊന്നുമില്ലാത്തതുകൊണ്ടാണ്. പൊതുസമൂഹത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് തീരാൻ വേണ്ടിയാണ് നേതാക്കൾ ഹാജരായതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍

English summary
BJP state president K Surendran Says no money was given to CK Janu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X