Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാന്‍ ബിജെപി; മുന്‍ എംഎല്‍എമാരും എംപിയും ഒപ്പം, പേര് ഉറപ്പിച്ചു

NPP

കൊല്ലം: കേരളത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാന്‍ ബി ജെ പി. ബി ജെ പിയുടെ പിന്തുണയോടെ എന്‍ പി പി എന്ന പേരില്‍ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി എന്നാണ് എന്‍ പി പിയുടെ മുഴുവന്‍ പേര്.

ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് നീക്കം. എന്‍ പി പി എന്ന പേര് നിര്‍ദേശിച്ചതും കേന്ദ്ര നേതൃത്വമാണ് എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലേയും കേരള കോണ്‍ഗ്രസിലേയും ഇടഞ്ഞ് നില്‍ക്കുന്ന ചില നേതാക്കളുടെ പിന്തുണയും പുതിയ പാര്‍ട്ടിക്കുണ്ട് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഡിജെസിനെ പോലെ എന്‍പിപി

ബിഡിജെസിനെ പോലെ എന്‍പിപി

ഇവരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെയായി ചര്‍ച്ചകള്‍ നടന്ന് വരികയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ പാര്‍ട്ടിയെ എന്‍ ഡി എയുട ഭാഗമാക്കുകയും ചെയ്യും. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി ഡി ജെ എസിന് സമാനമായി പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിച്ച് ആ വിഭാഗത്തില്‍ നിന്നുള്ള പിന്തുണ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം.

പിന്നില്‍ വന്‍ നേതാക്കള്‍

പിന്നില്‍ വന്‍ നേതാക്കള്‍

കേരള കോണ്‍ഗ്രസിന്റെ പ്രമുഖ വിഭാഗത്തില്‍ നിന്നുള്ള രണ്ട് മുന്‍ എം എല്‍ എമാര്‍, കേരള കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും നിന്ന് എം പിയും എം എല്‍ എയുമായ മുതിര്‍ന്ന നേതാവ് തുടങ്ങിയവരാണ് നേതൃസ്ഥാനത്ത് എന്നാണ് വിവരം. എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് ഈ നേതാക്കള്‍ എന്നാണ് വിവരം.

ചര്‍ച്ചയില്‍ മെത്രാനും

ചര്‍ച്ചയില്‍ മെത്രാനും

പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ബി ജെ പി നേതൃത്വുമായുള്ള ചര്‍ച്ചയില്‍ മധ്യതിരുവിതാംകൂറിലെ ഒരു മുന്‍ മെത്രാനും പങ്കെടുത്തിട്ടുണ്ട് എന്നാണ് വിവരം. കേരളത്തില്‍ നിന്ന് ചില വിഭാഗം ക്രിസ്ത്യാനികളില്‍ നിന്ന് ബി ജെ പിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ഇതിനൊപ്പം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ക്രൈസ്തവ ഗ്രൂപ്പുകളെക്കൂടി ഭാഗമാക്കി എന്‍ പി പി രൂപീകരിക്കാനാണ് ശ്രമം.

കേന്ദ്ര ആനുകൂല്യം ലക്ഷ്യം

കേന്ദ്ര ആനുകൂല്യം ലക്ഷ്യം

നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അല്‍മായ സംഘടനയും എന്‍ പി പിയുടെ ഭാഗമാകും എന്നാണ് അറിയാന്‍ കഴിയുന്നത്. ദല്‍ഹി, എറണാകുളം, കോട്ടയം എന്നിവിടം കേന്ദ്രീകരിച്ച് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ നേതൃത്വത്തിലും ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ സ്ഥാനം നല്‍കി ആളുകളെ ആകര്‍ഷിക്കാനാണ് നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+