തള്ളാനോ കൊള്ളാനോ കഴിയാതെ ബിജെപി; രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കിയതിൽ മുറുമുറുപ്പ്
തിരുവനന്തപുരം: മുൻ എം പി രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കിയതിൽ സംസ്ഥാന ബിജെപിയിലും ആർ എസ് എസിനുമുള്ളിൽ മുറുമുറുപ്പ്.രാജീവ് ചന്ദ്രശേഖർ കേരള ബിജെപിയിലെ ഒരു ചുമതലകളും ഇതുവരെ നിർവഹിച്ചിട്ടില്ലെന്ന് പറഞ്ഞ പി കെ കൃഷ്ണദാസ് അദ്ദേഹത്തിൻ്റെ പ്രവർത്തനമേഖല കേരളമായിരുന്നില്ല,കർണാടകമായിരുന്നുവെന്നും തുറന്ന് പറയുന്നു.
രാജീവിന് മികച്ച രീതിയിൽ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നുള്ളതാണ് വിശ്വാസം.രാജീവ് ചന്ദ്രശേഖർ വരുന്നതിനോട് കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഒരു അതൃപ്തിയുമില്ലെന്നും പാർട്ടി ദേശീയ നിർവാഹക സമിതി അംഗം കൂടിയായ പി കെ കൃഷ്ണദാസ് 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.അതേസമയം, ഒരു വിഭാഗം ബിജെപി ആർഎസ്എസ് പ്രവർത്തകർക്ക് രാജീവിനെ മന്ത്രിയാക്കിയ തീരുമാനത്തോട് യോജിപ്പില്ല.
സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ

കർണാടകയിൽ നിന്നുള്ള എംപിയായിരുന്ന രാജീവ് ചന്ദ്രശേഖറിന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരി സംസ്ഥാനത്തിൻ്റെ ചുമതലയായിരുന്നു കേന്ദ്രം നൽകിയിരുന്നത്. കേരളത്തിൻ്റെ ചുമതലയാകട്ടെ കർണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണിനും കേന്ദ്രമന്ത്രിയായിരുന്ന പ്രഹ്ലാദ് സിംഗ് ജോഷിക്കുമായിരുന്നു.
എന്നാൽ ഇവരോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നിരവധി ദേശീയ നേതാക്കൾ കേരളത്തിലെത്തിയിരുന്നെങ്കിലും രാജീവ് ചന്ദ്രശേഖർ വന്നില്ല. ഇതിൽ ബിജെപി - ആർഎസ്എസ് നേതൃത്വത്തിന് പരോക്ഷമായി രാജീവിനോട് അതൃപ്തിയുണ്ടായിരുന്നു.

കേരളത്തിലെ ജനങ്ങളെ ക്കുറിച്ച് മനസ്സിലാക്കാത്ത രാജീവ് ചന്ദ്രശേഖർ എങ്ങനെ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്നാണ് ബിജെപിക്കാരുടെ വാദം. രാജീവിന് കേന്ദ്രമന്ത്രി സ്ഥാനം നൽകിയതിനോടും പ്രവർത്തകർക്ക് ഒട്ടും താൽപര്യവുമില്ല.
കേന്ദ്രമന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് പ്രതികരിക്കവേ പാർട്ടി ദേശീയ നിർവാഹക സമിതി അംഗം കൂടിയായ കൃഷ്ണദാസ് പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്."സംസ്ഥാന ബിജെപി നേതൃത്വവുമായി രാജീവ് ചന്ദ്രശേഖർ ഇതുവരെ പ്രവർത്തിച്ചിട്ടില്ല.കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രം സ്വീകരിച്ച തീരുമാനത്തോട് അംഗീകരിക്കുന്നു''.പ്രത്യക്ഷമായി രാജീവ് ചന്ദ്രശേഖറിന് പിന്തുണ നൽകുന്നുവെങ്കിലും പരോക്ഷമായി നേതൃത്വത്തിനുള്ളിൽ കടുത്ത ഭിന്നതകൾ ഉടലെടുക്കുന്നുവെന്നതിൻ്റെ തെളിവാണ് കൃഷ്ണദാസിൻ്റെ വാക്കുകൾ.

ഒരു സ്വകാര്യ മലയാളം വാർത്ത ചാനലിൻ്റെ മാനേജിംഗ് ഡയറക്ടറായി പ്രശസ്തനാണ് രാജീവ് ചന്ദ്രശേഖർ. കർണാടകയിൽ നിന്നുള്ള എംപി ആയിരുന്നുവെങ്കിലും കേരളത്തിലെ ജനങ്ങൾക്കിടയിൽ ഈ പദവിയിലൂടെയായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2016ൽ ഹിന്ദു സ്പിരിച്ചൽ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രധാനപ്പെട്ട പരിപാടിയുടെ മുഖ്യ ആസൂത്രകനും രാജീവ് ചന്ദ്രശേഖറായിരുന്നു.

അതിനുശേഷം കുറേക്കാലം സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടായിരുന്നില്ല. പ്രമുഖ വ്യവസായി കൂടിയായിരുന്ന രാജീവ് ചന്ദ്രശേഖറിൻ്റെ നിലപാടിനെ പലപ്പോഴും നേതൃത്വം അംഗീകരിച്ചിരുന്നില്ല എന്നാണ് ആർ എസ് എസ് വൃത്തങ്ങൾ പോലും പറയുന്നത്.ഏതായാലും രാജീവ് ചന്ദ്രശേഖറിൻ്റെ മന്ത്രിസ്ഥാനത്തോട് കേരളത്തിലെ ജനങ്ങൾ ഏത് രീതിയിൽ പ്രതികരിക്കും എന്നുള്ളത് വരുംദിവസങ്ങളിൽ കണ്ടറിയണം.
ഗ്ലാമറസ് ലുക്കിൽ പാർവതി നായർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Recommended Video
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications