Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനത്തില്‍ യുഡിഎഫിന് എ പ്ളസെന്ന് എകെ ആന്‍റണി, അഴിമതിയ്ക്കോ?

അരുവിക്കര: വികസന കാര്യത്തില്‍ രാജ്യത്ത് എ പ്‌ളസ് മാര്‍ക്ക് ലഭിയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തിലെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. മനുഷ്യമുഖമുള്ള സര്‍ക്കാരാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതെന്നും എകെ ആന്‍ഫിണ അരുവിക്കരയില്‍ പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തിലുടനീളം ജി കാര്‍ത്തികേയന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞു. സഹതാപ തരംഗമുയര്‍ത്തി നടത്തിയ പ്രസംഗത്തില്‍ എല്‍ഡിഎഫിനെ വികസന വിരോധികളായി ആന്റണി ചിത്രീകരിയ്ക്കുകയും ചെയ്തു.പാവപ്പെട്ടവര്‍ക്കും ചെറുപ്പക്കാര്‍ക്കും വേണ്ടിയുള്ളതാണ് യുഡിഎഫ് സര്‍ക്കാരെന്നും ആന്റണി പറഞ്ഞു.

AK Antony

പുതിയ കാലത്തില്‍ സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടു. കാല്‍ നൂറ്റാണ്ട് പിന്നിലാണ് സിപിഎം ഇപ്പോഴും. കേരളം മാറിയതൊന്നും അറിയാതെയാണ് സിപിഎമ്മിന്റെ സഞ്ചാരം. മോദി ഭരണം കൊണ്ട് കുത്തക കമ്പനികള്‍ക്കാണ് നേട്ടമെന്നും സാധാരണക്കാരന് പ്രയോജനമില്ലെന്നും എകെ ആന്റണി പറഞ്ഞു. പോളിംഗ് ബൂത്തിലേയ്ക്ക് പോവുമ്പോള്‍ അരുവിക്കരയുടെ വികസന നായകനായിരുന്ന ജി കാര്‍ത്തികേയന്റെ മുഖം ഓര്‍മ്മിച്ച് കൊണ്ട് അദ്ദേഹത്തിന്റെ മകനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെസ് ശബരിനാഥന് വോട്ട് ചെയ്യണമെന്നും ആന്റണി അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+