'ലോകത്ത് നിന്ന് കമ്മ്യൂണിസം അസ്തമിക്കുന്നു', കേരളത്തിൽ താമര വിരിയുന്ന കാലം വിദൂരമല്ലന്ന് അമിത് ഷാ
തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്നും ആ ദിവസം വിദൂരമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ജനമനസുകളില്‍ നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ ലോകത്തുനിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസവും ഇല്ലാതായിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് ഭാവിയുണ്ടെങ്കില്‍ അത് ബി.ജെ.പിക്ക് മാത്രമാണ്. അത് മനസില്‍വെച്ചുകൊണ്ടുവേണം ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുവാന്‍. കേരളത്തിലെ ബി.ജെ.പി. പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രഭക്തി മാത്രം മതി. പക്ഷേ, കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രഭക്തിക്കൊപ്പം ബലിധാനം ചെയ്യുന്നതിനുള്ള ശക്തിയും ധൈര്യവുമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സര്‍ക്കാര്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ശേഷം ആദ്യമായി രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പട്ടിക ജാതിക്കാരനായ രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു. രണ്ടാമത് അവസരം ലഭിച്ചപ്പോള്‍, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിത ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തു. രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിലൂടെയല്ലാതെ രാഷ്ട്രത്തിന്റെ വികസനം സംഭവിക്കില്ലെന്നാണ് നരേന്ദ്രമോദി വിശ്വസിക്കുന്നത്.
മോദി സര്‍ക്കര്‍ എട്ട് വര്‍ഷം ഭരണത്തില്‍ പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി 60 വര്‍ഷം രാജ്യം ഭരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വ്യത്യസ്തമായ സമയങ്ങളില്‍ എട്ട് വര്‍ഷം ഭരണത്തിന്റെ ഭാഗമാകാനുള്ള, പിന്തുണയ്ക്കാനുള്ള അവസരം ലഭിച്ചു. എന്നാല്‍ അവര്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്ത് സതേൺ സോണൽ കൗൺസിൽ യോഗത്തില്‍ പങ്കെടുക്കാനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തിയത് . കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.
രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് ഭാവിയുണ്ടെങ്കില്‍ അത് ബി.ജെ.പിക്ക് മാത്രമാണ്.












Click it and Unblock the Notifications