Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമം ഗുജറാത്താക്കാന്‍ അനുവദിക്കില്ല, സിപിഎം ബിജെപിയുമായി ഒളിച്ചുകളി നടത്തുന്നു: മുല്ലപ്പള്ളി

തിരുവനന്തപുരം: നേമം കേരളത്തിലെ ഗുജറാത്താക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരം സെന്‍ട്രല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാറിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

mullappally

ഇന്ത്യന്‍ ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസാണ്. നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയത്. എംഎല്‍എയായ ഓ.രാജഗോപാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ പ്രശംസിച്ച് സംസാരിച്ചത് ബിജെപി പരാജയം തുറന്ന് സമ്മതിക്കുന്നത് തുല്യമാണ്. സംഘപരിവാര്‍ ശക്തികള്‍ക്കെതിരായ യുദ്ധമുഖത്ത് കോണ്‍ഗ്രസ് മാത്രമാണുള്ളത്. സിപിഎം ബിജെപിയുമായി ഒളിച്ചുകളി നടത്തുകയാണ്. അതിന് തെളിവാണ് ബിജെപിക്ക് എംഎല്‍എയുള്ള നേമത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.

ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ സിപിഎമ്മിന് ശേഷിയില്ല.നരേന്ദ്ര മോദിയുടെ മുന്നില്‍ നട്ടെല്ല് നഷ്ടപ്പെട്ട നേതാവാണ് മുഖ്യമന്ത്രി.കിട്ടുന്ന അവസരങ്ങളിലെല്ലാം മോദിയെ പ്രകീര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഒടുവില്‍ ബിപിസിഎല്ലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിലും അത് മുഖ്യമന്ത്രി പ്രകടിപ്പിച്ചു. കണ്ണൂര്‍ വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് അമിത്ഷായ്ക്കു വേണ്ടി തുറന്ന് കൊടുക്കുകയും ചുവന്ന പരവതാനി വിരിച്ച് അദ്ദേഹത്തെ മുഖ്യമന്ത്രി സ്വീകരിച്ചതും കേരളം കണ്ടതാണ്.സിപിഎമ്മും ബിജെപിയും പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. ഇരുവരും തമ്മിലുള്ള അന്തര്‍ധാര നിയമസഭ തെരഞ്ഞെടുപ്പിലും സജീവമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വികസനമാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന മുഖ്യവിഷയം.ഐശ്വര്യ സമ്പൂര്‍ണ്ണമായ കേരളം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.വികസനം പിന്നോട്ടടിച്ച അഞ്ചുവര്‍ഷമാണ് കടന്നുപോയത്.അഴിമതിയും സ്വര്‍ണ്ണക്കടത്തും ധൂര്‍ത്തും നടത്തുന്നതിലായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധ.അഭ്യസ്തവിദ്യരായ യുവതയെ ഈ സര്‍ക്കാര്‍ വഞ്ചിച്ചു.തൊഴിലിനായുള്ള അവരുടെ രോദനം കേരള സര്‍ക്കാര്‍ കേട്ടില്ലെന്ന് നടിച്ചു.സെക്രട്ടേറിയറ്റിന് മുന്നില്‍ മാസങ്ങളോളം സമരം നടത്തിയ പിഎസ്സ്സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ പോലും ഒരു മന്ത്രിയും ആദ്യം തയ്യാറായില്ല. പകരം പതിനായിരക്കണക്കിന് പിന്‍വാതില്‍ നിയമനം നടത്തി.അതിനെല്ലാം പകരം ചോദിക്കാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനം അധികാരത്തില്‍ എത്തിയാല്‍ പാലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പൂർണം- ചിത്രങ്ങൾ

കേരളത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലത്തിലും കഴിവും ജനസമ്മതിയുമുള്ളവരെയാണ് യുഡിഎഫ് അവതരിപ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 55 ശതമാനം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി.മണ്ഡലത്തിലെ ജനങ്ങളുടെ ഹൃദയവികാരം ഉള്‍ക്കൊള്ളുന്ന നേതാവാണ് വിഎസ് ശിവകുമാര്‍.ഓഖി,കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം വിഎസ് ശിവകുമാര്‍ ഉണ്ടായിരുന്നു.ഓഖി ദുരന്തം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി തിരദേശവാസികളെ തിരിഞ്ഞു നോക്കിയില്ല.അതുകൊണ്ടാണ് തിരദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഓടി രക്ഷപെടേണ്ടിവന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    തൃശ്ശൂരില്‍ വിജയ സാധ്യതയല്ല, മത്സരസാധ്യത | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+