കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ മേഖലയില്‍ ഇനി ചൂടുപിടിച്ച ദേശീയത; സംഘടന ഉണ്ടാക്കാന്‍ ബിജെപിയും

തിയേറ്റര്‍ ഉടമകള്‍ അടുത്തിടെ നടത്തിയ സമരത്തില്‍ ഇടപെടാന്‍ കഴിയാതിരുന്നത് ഈ മേഖലയില്‍ സംഘടനാസ്വാധീനം ഇല്ലാത്തതിനാലാണെന്ന് ബിജെപി കരുതുന്നു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സിനിമ ലോകം കൈയ്യടക്കാന്‍ ബിജെപിയുമെത്തുന്നു. മലയാള സിനിമരംഗത്ത് തൊഴിലാളി സംഘടന രൂപീകരിക്കാനാണ് ഭിജെപിയുടെ ശ്രമം. സിനിമ സംഘടനയുട തലപ്പത്തെല്ലാം ഇടതുപക്ഷ അനുയായികള്‍ മാത്രം വരുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഇങ്ങനെയൊരു നീക്കത്തിന്റെ അടിസ്ഥാന കാരണം.

തിയേറ്റര്‍ ഉടമകള്‍ അടുത്തിടെ നടത്തിയ സമരത്തില്‍ ഇടപെടാന്‍ കഴിയാതിരുന്നത് ഈ മേഖലയില്‍ സംഘടനാസ്വാധീനം ഇല്ലാത്തതിനാലാണെന്ന് ബിജെപി കരുതുന്നു. സിനിമാ സംഘടനയായ ഫെഫ്കയുടെ തലപ്പത്ത് ഇടതുപക്ഷ സഹയാത്രികര്‍മാത്രം എത്തുന്നതും പൊതുവിഷയങ്ങളിലെ അവരുടെനിലപാടുകള്‍ സിനിമാ മേഖലയുടെ മുഴുവന്‍നിലപാടായി വ്യാഖ്യാനിക്കപ്പെടുകയാണെന്നാണ് ബിജെപി വിലയിരുത്തുന്നത്.

പ്രഖ്യാപനം

പ്രഖ്യാപനം

കമല്‍ വിവാദത്തില്‍ ബിജെപി നിലപാടിനെതിരെ നടന്ന ഐക്യദാര്‍ഢ്യ പ്രതിജ്ഞാപരിപാടി ഫെഫ്കയുടെ നേതാവ് പ്രഖ്യാപിച്ചത് ഡിവൈഎഫ്‌ഐയുടെ ചടങ്ങിലാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു.

ഏകപക്ഷീയം

ഏകപക്ഷീയം

കമല്‍ വിഷയത്തില്‍ ഫെഫ്ക നേതൃത്വത്തിന്റെ നിലപാട് ഏകപക്ഷീയമായിരുന്നുവെന്നും ബിജെപി വ്യക്തമാക്കുന്നു.

 സംരക്ഷിക്കുന്നു

സംരക്ഷിക്കുന്നു

നടന്‍ തിലകനെ ബഹിഷ്‌കരിക്കാന്‍ മുമ്പ് ഉത്തരവിറക്കിയ നേതാക്കള്‍ ഇപ്പോള്‍ കമലിനെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ബോധപൂര്‍വമാണെന്നും ബിജെപി ആരോപിക്കുന്നു.

 സിപിഎമ്മിന്റെ തൊഴുത്തില്‍

സിപിഎമ്മിന്റെ തൊഴുത്തില്‍

ഫെഫ്കയെ സിപിഎമ്മിന്റെ തൊഴുത്തില്‍ക്കൊണ്ടുപോയി കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നതായി ബിജെപി അംഗമായ സംവിധായകന്‍ രാജസേനന്‍ കുറ്റപ്പെടുത്തിയിരുന്നു.

 നിര്‍ദേശം

നിര്‍ദേശം

മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരാണ് സംഘടനാനിര്‍ദേശം ബിജെപിക്ക് മുന്നില്‍വെച്ചത്. പിന്നീട് കേന്ദ്രം അതിന് പച്ചക്കൊടി കാട്ടിയെന്നാണ് സൂചന.

 സാംസ്‌ക്കാരിക വിഭാഗം

സാംസ്‌ക്കാരിക വിഭാഗം

ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ ഉണര്‍വിന്റെ സഹകരണത്തോടെയാകും സംഘടനാ രൂപവത്കരണം എന്നാണ് സൂചന.

സംഘാടക സമിതി

സംഘാടക സമിതി

ഫെബ്രുവരി ആദ്യ ആഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദുസമ്മേളനത്തിന്റെ സംഘാടകസമിതിയില്‍ മുതിര്‍ന്ന സിനിമാപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 സമ്മേളനം

സമ്മേളനം

ബിജെപിയുടെ ദേശീയനേതൃത്വവുമായി ബന്ധപ്പെട്ട നേതാക്കളും സമ്മേളനത്തിനെത്തും. ഇതില്‍ സിനിമാ സംഘടന സംബന്ധിച്ച് തീരുമാനമെടുക്കും.

English summary
BJP will start an organisation in the Malayalam Cinema Industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X