കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെച്ചില്ലേങ്കിൽ ബിജെപി നിയമനടപടി സ്വീകരിക്കും;കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തിൻ്റെ ഭരണഘടനയേയും അതിൻ്റെ ശിൽപ്പികളെയും അപമാനിച്ച സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും എം എൽ എ സ്ഥാനവും രാജിവെക്കണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സമാജിക സ്ഥാനം രാജിവെക്കേണ്ടത് അനിവാര്യമാണ്. ധാർമ്മികമായും നിയമപരമായും എം എൽ എ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

 k-surendran-1619949391-16

ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് രാജ്യത്തിൻ്റെ ഭരണഘടനയേയും ദേശീയബിംബങ്ങളെയും അവഹേളിക്കുന്നത് കുറ്റകൃത്യമാണ്. അദ്ദേഹത്തിൻ്റെ പേരിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരാതികളുണ്ടായിട്ടും പൊലീസ് കേസെടുത്തിട്ടില്ല. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. സജി ചെറിയാനെതിരെ ഉടൻ പൊലീസ് കേസെടുക്കണം. രാജിക്ക് തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി ബി ജെ പി മുന്നോട്ട് പോവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ദിലീപ് കേസ്; ആ ചിത്രം പോലീസ് ഉണ്ടാക്കിയ ഫോട്ടോഷോപ്പ്;എതിരാളി ശക്തനെങ്കിൽ അങ്ങനെയൊക്കെ ചെയ്യും';ആർ ശ്രീലേഖദിലീപ് കേസ്; ആ ചിത്രം പോലീസ് ഉണ്ടാക്കിയ ഫോട്ടോഷോപ്പ്;എതിരാളി ശക്തനെങ്കിൽ അങ്ങനെയൊക്കെ ചെയ്യും';ആർ ശ്രീലേഖ

ഭരണഘടന വിരുദ്ധ പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ ദിവസമായിരുന്നു സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചത്. കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദത്തിനൊടുവിലായിരുന്നു സജി ചെറിയാന്റെ രാജി.

സ്വതന്ത്ര തീരുമാനപ്രകാരമാണ് രാജിയെന്നാണ് സജി ചെറിയാൻ പറയുന്നത്. ഇത്രയും ഗുരുതരമായ തെറ്റ് ചെയ്തിട്ടും പാർട്ടി രാജിവെക്കാൻ ആവശ്യപ്പെടാത്തത് നിയമവിരുദ്ധമാണ്. രാജ്യത്തോട് കൂറില്ലാത്തവരാണ് സി പി എമ്മെന്ന് അവർ വീണ്ടും തെളിയിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൂറ് ചൈനയോടാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ദിലീപ് കേസ്;'ആ നടിയേയും പൾസർ സുനി ഭീഷണിപ്പെടുത്തി..അവർ പണം നൽകി സെറ്റിൽ ചെയ്തു';വെളിപ്പെടുത്തി ആർ ശ്രീലേഖദിലീപ് കേസ്;'ആ നടിയേയും പൾസർ സുനി ഭീഷണിപ്പെടുത്തി..അവർ പണം നൽകി സെറ്റിൽ ചെയ്തു';വെളിപ്പെടുത്തി ആർ ശ്രീലേഖ

അതേസമയം പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത് സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. ഒളിമ്പ്യൻ പി ടി ഉഷയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത് കേരളത്തിന് അഭിമാനകരമായ വാർത്തയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പി ടി ഉഷ രാജ്യത്തിന് നൽകിയ വിലപ്പെട്ട സംഭാവനയ്ക്കുള്ള അംഗീകാരമാണിത്. ഇത് കായിക മേഖലയ്ക്ക് പുത്തൻ ഉണർവേകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു രാജ്യസഭാംഗത്തിനും ലഭിക്കാത്ത ആദരവ് പിടി ഉഷയ്ക്ക് പൊതുസമൂഹം നല്‍കുമെന്നും ഉഷയെ രാഷ്ട്രീയ താല്‍പ്പര്യത്തിനായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇന്ത്യ കണ്ട പ്രതിഭയ്ക്ക് വലിയ സ്ഥാനം ലഭിക്കുമ്പോള്‍ ഒപ്പം നില്‍ക്കണമെന്നും വിമര്‍ശിക്കുന്നത് ചെറിയ മനസ്സിനുടമകളായവരാണെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

മഞ്ജു മാറ്റിപിടിച്ച ലുക്ക് ഭാവന ഏറ്റെടുത്തോ? ഇവിടെ ഏത് ലുക്കും വഴങ്ങുമല്ലോ..പൊളി ചിത്രങ്ങൾ

English summary
BJP will take legal action if Saji Cherian does not resign as MLA; K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X