അക്രമ രാഷ്ട്രീയത്തിന് അറുതിയില്ലാതെ കണ്ണൂർ; ബിജെപി പ്രവർത്തകന് വെട്ടേറ്റു, മട്ടന്നൂരിൽ ഹർത്താൽ‌

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  BJP പ്രവർത്തകരെ വെട്ടി മട്ടന്നൂരില്‍ ഹർത്താല്‍

  കണ്ണൂർ: ബിജെപി പ്രവർത്തകർക്ക് കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ വച്ച് വെട്ടേറ്റു. മാലൂരിൽ അഞ്ച് ബിജെപി പ്രവർത്തകർക്കും കതിരൂരിൽ ഒരു ആർഎസ്എസ് പ്രവർത്തകനുമാണ് വെട്ടേറ്റത്. മാലൂർ പൊലീസ് സ്റ്റേഷനിൽ പോയി മടങ്ങുമ്പോഴാണ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. അക്രമത്തിൽ പ്രതിഷേധിച്ച് മട്ടന്നൂരിൽ ബുധനാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. സിപിഎമ്മാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

  ബിജെപി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ചേലമ്പ്ര രാജൻ, പാർട്ടി മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനിൽകുമാർ, നീർവേലിൽ അനീഷ്, മോഹനൻ, ഗംഗാധരൻ എന്നിവർക്കാണ് വെട്ടേറ്റത്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാറിന്റെയും ഗംഗാധരന്റെയും തലക്കും കാലിനും ഗുരുതരമായി പരിക്കുണ്ട്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി ഹർത്താൽ ആചരിക്കുകയാണ്.

  Crime

  മാലൂർ പോലീസ് സ്റ്റേഷനിൽ പോയി മടങ്ങുമ്പോഴാണ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ അടിച്ചു തകർത്ത ശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കതിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ പ്രവീണിനാണ് വെട്ടേറ്റത്. ബൈക്കിൽ സഞ്ചരിക്കവേ മുഖം മൂടി സംഘം ആക്രമിക്കുകയായിരുന്നു. ഇയാളുടെ കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  BJP workers attacked in Kannur

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്