കറുപ്പ് വംശീയമാണെന്ന് വിടി ബൽറാം എംഎൽഎ.. വീണ്ടും പൊങ്കാല.. ഒന്ന് നിർത്താൻ എംഎൽഎ സമ്മതിക്കേണ്ടേ!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: എകെജിയെ ബാലപീഡനകനെന്ന് വിളിച്ച് അധിക്ഷേപിച്ച തൃത്താല എംഎല്‍എ വിടി ബല്‍റാമിന് എതിരെ കറുപ്പണിഞ്ഞ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. പ്രൊഫൈല്‍ പിക്ചര്‍ കറുപ്പ് നിറത്തിലാക്കിയാണ് എകെജിക്ക് നേര്‍ക്കുള്ള അധിക്ഷേപത്തിന് സൈബര്‍ സഖാക്കള്‍ അടക്കമുള്ളവര്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ കറുപ്പ് പ്രതിഷേധത്തെ പരിഹസിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വിടി ബല്‍റാമിന് ബൂമറാങ്ങായിരിക്കുകയാണ്. കറുപ്പ് വംശീയതയുടെ നിറമാണ് എന്ന ബല്‍റാമിന്റെ കണ്ടെത്തലിനെ പൊളിച്ചടുക്കി കയ്യില്‍ കൊടുത്ത് വിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവർ.. തുറന്നടിച്ച് നടി

കറുപ്പിനെ വിവാദമാക്കി ബൽറാം

കറുപ്പിനെ വിവാദമാക്കി ബൽറാം

എകെജി വിവാദത്തിന് കിട്ടിയ കല്ലേറും ചീമുട്ടയും വിടി ബല്‍റാമിന് തന്റെ ഇരവാദം ബലപ്പെടുത്താന്‍ ഉപയോഗപ്പെട്ടിട്ടേ ഉളളൂ. സിപിഎം ഫാസിസത്തെ നേരിടുന്ന പോരാളി എന്ന തരത്തിലൊക്കെയാണ് ബല്‍റാമിനെ ഫാന്‍സ് അവതരിപ്പിക്കുന്നത്. കല്ലേറ് വഴി കിട്ടിയ വിടി ബല്‍റാമിന് കിട്ടിയ മൈലേജിന് ക്ഷീണമുണ്ടാക്കിയിരിക്കുകയാണ് കറുപ്പ് വിവാദം. എകെജി വിവാദത്തിന് ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ലാത്ത ബൽറാം പ്രശ്നം വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആരോപണമുണ്ട്.

കമ്മ്യൂണിസ്റ്റ് സവർണ്ണബോധമെന്ന്

കമ്മ്യൂണിസ്റ്റ് സവർണ്ണബോധമെന്ന്

നാളെ സോഷ്യൽ മീഡിയ കറുപ്പണിയുമത്രേ! കൊള്ളാം. കറുപ്പ്‌ നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത്‌ ശുദ്ധ വംശീയതയാണ്‌. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവർണ്ണബോധമാണ്‌.സോഷ്യൽ മീഡിയയിലെ വംശീയവാദികൾക്ക്‌ ലാൽസലാം. #SocialmediaAgainstRacism എന്നാണ് കഴിഞ്ഞ ദിവസം വിടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്.

പൊങ്കാലയിട്ട് സൈബർ ലോകം

പൊങ്കാലയിട്ട് സൈബർ ലോകം

പ്രതിഷേധ സൂചകമായി കറുപ്പ് ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. പ്രതിഷേധത്തിന്റെയും ദു:ഖത്തിന്റെയും സൂചകമായി കറുപ്പ് കൊടി കെട്ടുന്നതും കറുത്ത ബാഡ്ജ് ധരിക്കുന്നതുമെല്ലാം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ബൽറാം എംഎൽഎയും അദ്ദേഹത്തിന്റെ പാർട്ടിയായ കോൺഗ്രസും ഇത്തരത്തിൽ കറുപ്പുപയോഗിച്ച് പ്രതിഷേധമറിയിക്കുന്ന രീതി പിന്തുടരുകയും ചെയ്തിട്ടുണ്ട്. കറുപ്പിനെക്കുറിച്ച് ഇത്തരമൊരു ഭീകര വേർഷൻ ഇതാദ്യമായിട്ടാണ് എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ബൽറാമിന് എതിരെ പറയുന്നത്.

പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി

പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി

കറുപ്പ് നിറം വംശീയതയുടെ സൂചകമാണെന്ന് കമ്മ്യൂണിസ്റ്റുകാർ വംശീയ വാദികളാണ് എന്നും ആരോപിച്ച ബൽറാം പക്ഷേ തന്റെ തന്നെ ഫേസ്ബുക്ക് പ്രൊഫൈലിലും പല തവണ കറുപ്പ് കയറിയിറങ്ങിയത് മറന്ന് പോയിരുന്നു. പോസ്ററ് വന്നതിന് പിന്നാലെ പഴയതെല്ലാം ഓർമ്മപ്പെടുത്തി എതിരാളികൾ രംഗത്ത് വന്ന് തുടങ്ങി. പിന്നെ പൊങ്കാല കൊണ്ട് പൂരം.

ബൽറാമിന്റെ സെൽഫ് ഗോൾ

ബൽറാമിന്റെ സെൽഫ് ഗോൾ

2012 മെയ് അഞ്ചിന് പ്രതിഷേധ സൂചകമായി പ്രൊഫൈൽ ചിത്രം കറുപ്പ് കൊടിയാക്കിയതും മെയ് 15ന് കവർ ചിത്രം കറുപ്പ് നിറമാക്കിയതുമെല്ലാം എതിരാളികൾ ഒന്നൊന്നായി കുത്തിപ്പൊക്കി. അന്ന് ബൽറാം കറുപ്പിനെ പ്രതിഷേധിക്കാൻ ഉപോയഗിച്ചത് എന്ത് ബോധത്തിലായിരുന്നു എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കറുപ്പ് മോശമാണ് എന്ന അർത്ഥത്തിൽ ബൽറാമാണ് വംശീയ അധിക്ഷേപം നടത്തിയിരിക്കുന്നത് എന്നും സോഷ്യൽ മീഡിയ ഒന്നടങ്കം ആരോപിക്കുന്നു.

ഇത് സംഘി ആശയം

ഇത് സംഘി ആശയം

കറുപ്പെന്ന് കേട്ടപ്പോള്‍ താങ്കള്‍ അവര്‍ണ്ണനെയോര്‍ത്തു. അതല്ലേ യഥാര്‍ത്ഥ സവര്‍ണ്ണ കുത്തിത്തിരിപ്പ്. ഇതേ കുരുട്ട് ബുദ്ധിയില്‍ തന്നെയാണ് പീഡോഫീലിയ വിരിഞ്ഞതും എന്നാണ് മനില ശങ്കര്‍ എന്ന പ്രൊഫൈലില്‍ നിന്നുള്ള മറുപടി. കറുപ്പിനെ വംശീയമാക്കുന്ന സംഘപരിവാറിന്റെ ആശയമാണ് ബല്‍റാമും മുന്നോട്ട് വെയ്ക്കുന്നത് എന്ന് ഒരു കൂട്ടര്‍ ആരോപിക്കുന്നു. എകെജിയെ അധിക്ഷേപിച്ചതിന് പിന്നാലെ തന്നെ സിപിഎം ബൽറാമിന് സംഘിപ്പട്ടം നൽകിയിരുന്നു.

cmsvideo
'സഖാക്കളുടെ ഒളിവ് ജീവിതം അത്ര വിശുദ്ധമായിരുന്നില്ല' | Oneindia Malayalam

കറുപ്പിനെക്കുറിച്ച് കുറിപ്പ്

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
AKG Controversy:Black Day in Social Media against VT Balram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്