'ബീഫ് കഴിക്കണമെന്ന് നിര്‍ബന്ധമെന്താ എന്ന് ആര്‍എസ്എസ് ചോദിക്കുന്നതിലെ അതേ ജനാധിപത്യവിരുദ്ധത..'
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന വിമര്‍ശനം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധം കനക്കുമ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.

കറുത്ത മാസ്‌ക് ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്നും കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നുമായിരുന്നു ഇപി ജയരാജന്‍ ചോദിച്ചത്. നിങ്ങള്‍ ഇതുവരെ കറുത്ത മാസ്‌ക് ധരിച്ചിരുന്നോ? മുഖ്യമന്ത്രിക്ക് സെക്യൂരിറ്റിയൊന്നും വേണ്ടെ എന്നും ജയരാജന്‍ ചോദിച്ചു. ജയരാജന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

കറുത്ത മാസ്‌ക് ഇടണമെന്ന് എന്താ നിര്‍ബന്ധം എന്നു ചോദിക്കുന്നത് എല്‍ഡിഎഫ് കണ്‍വീനറാണെന്നും ബീഫ് തന്നെ കഴിക്കണമെന്നു നിങ്ങള്‍ക്കിത്ര നിര്‍ബന്ധമെന്താ' എന്ന് ആര്‍എസ്എസ് ചോദിക്കുന്നതിലെ അതേ ജനാധിപത്യവിരുദ്ധത തന്നെയാണ് ഇതെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. അത് ആ കണ്‍വീനര്‍ക്ക് ബോധ്യപ്പെടുന്നില്ലെങ്കില്‍ അത് അയാളുടെ നിലവാരമില്ലായ്മയെ സൂചിപ്പിക്കുന്നുവെന്നും നേരത്തോട് നേരം കഴിഞ്ഞിട്ടും കണ്‍വീനറെ മുന്നണി തിരുത്തുന്നില്ലെങ്കില്‍ അത് അവരുടെ നിലവാരമില്ലായ്മയെ കുറിക്കുന്നുവെന്നും ഹരീഷ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

നിരോധനം ഉണ്ടോ ഇല്ലയോ എന്നതൊന്നുമല്ല, പൗരസമൂഹത്തില്‍ അനുവദനീയമായ കാര്യം ചെയ്യരുതെന്ന് ആര് പറഞ്ഞാലും അത് ചെയ്തു കാണിച്ചാണ് നാം പ്രതിഷേധിച്ചിട്ടുള്ളതെന്നും ബീഫ് കഴിക്കാത്തവരും പ്രതിഷേധിച്ചത് ഫെസ്റ്റിവലില്‍ പങ്കെടുത്താണെന്നും അദ്ദേഹം പറഞ്ഞു.ഏത് വസ്ത്രം ധരിക്കണം, എങ്ങനെ പ്രതിഷേധിക്കണം എന്നതിനൊക്കെ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങളുണ്ട്, അതിനപ്പുറമുള്ള ഒരു തിട്ടൂരവും സ്വീകരിക്കാന്‍ സൗകര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

'കറുത്ത മാസ്‌ക് ഇടണമെന്ന് എന്താ നിര്‍ബന്ധം?' ചോദിക്കുന്നത് എല്‍ഡിഎഫ് കണ്‍വീനറാണ്. അതിനു മറുപടി പറയേണ്ടത് CPIM നേതാക്കളിട്ട കറുത്ത ഉടുപ്പിന്റെയോ മാസ്‌കിന്റെയോ പടമിട്ടല്ല.
'ബീഫ് തന്നെ കഴിക്കണമെന്നു നിങ്ങള്‍ക്കിത്ര നിര്‍ബന്ധമെന്താ' എന്ന് ആര്‍എസ്എസ് ചോദിക്കുന്നതിലെ അതേ ജനാധിപത്യവിരുദ്ധത തന്നെയാണ് ഇതും. അളവില്‍ വ്യത്യാസമുണ്ടെന്ന് മാത്രം. അത് ആ കണ്‍വീനര്‍ക്ക് ബോധ്യപ്പെടുന്നില്ലെങ്കില്‍ അത് അയാളുടെ നിലവാരമില്ലായ്മയെ സൂചിപ്പിക്കുന്നു.

നേരത്തോട് നേരം കഴിഞ്ഞിട്ടും കണ്‍വീനറെ മുന്നണി തിരുത്തുന്നില്ലെങ്കില്‍ അത് അവരുടെ നിലവാരമില്ലായ്മയെ കുറിക്കുന്നു.നിരോധനം ഉണ്ടോ ഇല്ലയോ എന്നതൊന്നുമല്ല, പൗരസമൂഹത്തില്‍ അനുവദനീയമായ കാര്യം ചെയ്യരുതെന്ന് ആര് പറഞ്ഞാലും അത് ചെയ്തു കാണിച്ചാണ് നാം പ്രതിഷേധിച്ചിട്ടുള്ളത്. ബീഫ് കഴിക്കാത്തവരും പ്രതിഷേധിച്ചത് ഫെസ്റ്റിവലില്‍ പങ്കെടുത്താണ്. (ചുംബനം സംഘികള്‍ വിലക്കിയപ്പോഴാണ് അതൊരു സമരമായത്.)

അതിനു ഇപി ജയരാജന്റെയോ കേരളാ പോലീസിന്റെയോ പിന്തുണ ആവശ്യമില്ല. ഏത് വസ്ത്രം ധരിക്കണം, എങ്ങനെ പ്രതിഷേധിക്കണം എന്നതിനൊക്കെ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങളുണ്ട്, അതിനപ്പുറമുള്ള ഒരു തിട്ടൂരവും സ്വീകരിക്കാന്‍ സൗകര്യപ്പെടില്ല.
'ഈ രാജ്യം അവന്റെ ത$യുടെ വകയല്ല' എന്ന ചീഞ്ഞ സിനിമാ ഡയലോഗ് നിലവാരത്തിലുള്ള മറുപടിയാണ് ജനങ്ങളില്‍ നിന്ന് ഇപി ജയരാജന്‍ അര്‍ഹിക്കുന്നതെങ്കില്‍, അതിന്റെ കേട് മുന്നണിക്ക് മൊത്തത്തില്‍ ആണെന്ന് മറ്റു നേതാക്കളും മനസിലാക്കുന്നത് പൊതുവില്‍ നല്ലതാണു.എല്‍ഡിഎഫ് കണ്‍വീനറേ മുന്നണി തിരുത്തണം.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി കൊടുത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്.
ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയിരുന്നു. കോട്ടയത്ത് നടന്ന പരിപാടിയിലാണ് കറുപ്പ് മാസ്‌ക് വിലക്കിയെന്ന ആരോപണം ഉയരുന്നത്. തുടര്‍ന്നുനടന്ന പരിപാടികളില്‍ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications