ചെന്നൈ, കോയമ്പത്തൂര്‍ മേഖലകളില്‍നിന്നും കേരളത്തിലേക്ക് കുഴല്‍പണം ഒഴുകുന്നു

  • Posted By: നാസര്‍
Subscribe to Oneindia Malayalam

മലപ്പുറം: ചെന്നൈ, കോയമ്പത്തൂര്‍ മേഖലകളില്‍നിന്നും കേരളത്തിലേക്ക് വ്യാപകമായി കുഴല്‍പണം ഒഴുകുന്നതായി പോലീസ്. ഇന്നലെ മഞ്ചേരിയില്‍നിന്നും 89,50,100 രൂപയുടെ കുഴല്‍പ്പണം പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസിന് കുഴല്‍പണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎം മറുപടി പറയേണ്ടി വരും: ഡീന്‍ കുര്യാക്കോസ്

രണ്ടു പേരാണ് ഇന്നലെ കുഴല്‍പണവുമായി മഞ്ചേരി പോലീസിന്റെ പിടിയിലായത്. കോഴിക്കോട് താമരശ്ശേരി മുക്കം നൂര്‍ മഹലില്‍ പി.പി ഷാനവാസ് (44), കൊടുവള്ളി എളേറ്റില്‍ കണ്ണിട്ടമാക്കല്‍ തോന്നിക്കണ്ടി മുഹമ്മദ് മസ്ഹൂദ് (19) എന്നിവരെയാണ് മഞ്ചേരി എസ്.ഐ റിയാസ് ചാക്കീരിയും സംഘവും പിടികൂടിയത്.

panam

മഞ്ചേരിയില്‍ പോലീസ് പിടികൂടിയ കുഴല്‍പണം

ഇന്നലെ രാവിലെ ഏഴരക്ക് മഞ്ചേരി പയ്യനാട് റോഡില്‍ വെച്ചാണ് അറസ്റ്റ്. റിട്‌സ് കാറില്‍ പണവുമായി വരികയായിരുന്ന പ്രതികളെ തടഞ്ഞു നിര്‍ത്തി പോലീസ് നടത്തിയ പരിശോധനയില്‍ കാറിന്റെ ബോണറ്റിനടിയില്‍ എട്ട് പാക്കറ്റുകളിലും ഒരു പ്ലാസ്റ്റിക് കവറിലുമായി സൂക്ഷിച്ച 89,50,100 രൂപ കണ്ടെടുക്കുകയായിരുന്നു.


തുടര്‍ന്ന് പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകളില്ലാത്തതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും കുഴല്‍പണമിടപാട് നടത്തുന്ന വന്‍ ശൃഖലയിലെ ഒരു ചെറിയ കണ്ണിയാണ് ഇപ്പോള്‍ പിടിയിലായതെന്ന് വിവരം ലഭിച്ചതായി മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ എന്‍.ബി ഷൈജു എന്നിവര്‍ പറഞ്ഞു.

എസ്.ഐ റിയാസ് ചാക്കീരി, എ.എസ്.ഐമാരായ സുരേഷ്, പ്രദീപ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയകുമാര്‍, സുരേഷ്ബാബു, അംബികാകുമാരി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ചെന്നൈയില്‍ നിന്നും കോയമ്പത്തൂര്‍ വഴിയാണ് മഞ്ചേരിയിലേക്ക് കുഴല്‍പണം ഒഴുകുന്നത്. ഇക്കഴിഞ്ഞ ദിവസം മഞ്ചേരി ജസീല ജങ്ഷനില്‍ വെച്ച് കുഴല്‍പ്പണവുമായി ബസ് ഡ്രൈവറെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
black money from chennai and coimbatore to kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്