വടകരയിലെ കുഴല്‍പ്പണ വേട്ട; പ്രതിയെയും പണവും ആദായനികുതി വകുപ്പിന് കൈമാറി

  • Posted By:
Subscribe to Oneindia Malayalam

വടകര: ബൈക്കില്‍ കടത്തുകയായിരുന്ന 9,30,000 രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍. കക്കട്ടില്‍ കുളങ്ങരത്ത് നടുവിലെ കോറോത്ത് എന്‍.കെ. സിറാജിനെയാണ് (29) വടകര ഡിവൈ.എസ്പിടിപി പ്രേമരാജന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റുചെയ്തത്. വടകര പാര്‍ക്ക് റോഡിലായിരുന്നു അറസ്റ്റ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെയും പണവു ആദായനികുതി വകുപ്പിന് കൈമാറി.

ജോയ്‌സ്‌ ജോര്‍ജ് എംപി കുടുങ്ങി, 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി

പ്ലാസ്റ്റിക് കവറിലും അരയിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. ബൈക്കും കസ്റ്റഡിയിലെടുത്തു. വില്യാപ്പള്ളി, കൊടുവള്ളി മേഖലകളില്‍ വിതരണം ചെയ്യാനുള്ളതാണ് പണം.

blackmoney

പണം നല്‍കേണ്ടവരുടെ ലിസ്റ്റും കിട്ടിയിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പ് മൂന്നുലക്ഷം രൂപയുമായി ഒരാള്‍ പിടിയിലായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്

English summary
black money raid in vadakara; accused and money hand over to income tax department

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്