കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോയ്‌സ്‌ ജോര്‍ജ് എംപി കുടുങ്ങി, 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി

ദേവികുളം സബ് കലക്ടറാണ് പട്ടയം റദ്ദാക്കിയത്

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
ജോയ്സ് ജോർജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കി | Oneindia Malayalam

മൂന്നാര്‍: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെ പേരില്‍ കൊട്ടാക്കമ്പൂരിലുണ്ടായിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദാക്കി. സര്‍ക്കാര്‍ തരിശ് ഭൂമി വ്യാജ പട്ടയമുണ്ടാക്കി കൈയേറിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ദേവികുളം സബ് കലക്ടറാണ് പട്ടയം റദ്ദാക്കുന്നതായി അറിയിച്ചത്.

ഈ ഭൂമിയുടെ രേഖകളുമായി നവംബര്‍ ഏഴിന് ഹാജരാവാന്‍ എംപിക്കും ബന്ധുക്കള്‍ക്കും സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ നോട്ടീസ് അയച്ചിരുന്നു. ബ്ലോക്ക് നമ്പര്‍ 52ല്‍ 120ാം തണ്ടപ്പേലിലുള്ള രേഖകള്‍ ജോയ്‌സ് ജോര്‍ജും 111ാം നമ്പര്‍ തണ്ടപേപ്പര്‍ വിവരങ്ങള്‍ ഭാര്യയും ഹാജരാക്കാനാണ് നോട്ടീസ് ആവശ്യപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്ന് ഇവര്‍ രേഖകള്‍ ഹാജരാക്കുകയായിരുന്നു. ഈ രേഖകള്‍ പരിശോധിച്ചതോടെയാണ് പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നു ഭൂമിക്കു മേലുള്ള ഉടമസ്ഥാവകാശം സബ് കലക്ടര്‍ റദ്ദാക്കുകയുമായിരുന്നു.
വട്ടവട, കൊട്ടക്കാമ്പൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, മറയൂര്‍ എന്നീ പ്രദേശങ്ങളില്‍ ഭൂമി കൈവശം വച്ചിട്ടുള്ളവരുടെ നിജസ്ഥിതി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എംപിക്കും കുടുംബത്തിനും നോട്ടീസ് അയച്ചത്.

റയാന്‍ സ്‌കൂള്‍ കൊലപാതകം: അവന്‍ നേരത്തേതന്നെ സംശത്തിന്റെ നിഴലില്‍... ഒരു വിദ്യാര്‍ഥിക്കു കൂടി പങ്ക്?റയാന്‍ സ്‌കൂള്‍ കൊലപാതകം: അവന്‍ നേരത്തേതന്നെ സംശത്തിന്റെ നിഴലില്‍... ഒരു വിദ്യാര്‍ഥിക്കു കൂടി പങ്ക്?

a

അതേസമയം, കൊട്ടക്കാമ്പൂരിലെ ഭൂമി തനിക്കു പിതാവില്‍ നിന്നു കൈമാറിക്കിട്ടിയതാണെന്നാണ് എംപി പറയുന്നത്. ഈ ഭൂമി ജോയ്‌സ് ജോര്‍ജിന്റേത് തന്നെയാണെന്നും നിയവിരുദ്ധമായി ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരത്തേ സഭയില്‍ വ്യക്തമാക്കിയിരുന്നു.ജോയ്‌സ് ജോര്‍ജിന്റെയും ഭാര്യ അനൂപയുടെയും പേരില്‍ എട്ട് ഏക്കര്‍ ഭൂമി കൊട്ടാക്കമ്പൂരിലുണ്ട്. ഈ വിവരം 2013ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍്‌നാമനിര്‍ദേശ പത്രികയോടൊപ്പം അദ്ദേഹം സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജോയ്‌സിന്റെ പിതാവായ ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടില്‍ ജോര്‍ജ് തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തതായി ഇടുക്കി ജില്ലാ കലക്ടര്‍ക്കു നേരത്തേ പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കൈയേറിയതാണെന്നു തെളിഞ്ഞത്.

English summary
MP Joyce george's deed cancelled by devikulam sub collector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X