യുവതികളുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണി; ബ്ലൂഫിലിം നിര്‍മാണകേസിലെ പ്രതിയടക്കം 4 പേര് പിടിയില്‍
ലഹരി മരുന്ന് നല്കി മയക്കി യുവതികളുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ ബ്ലൂഫിലിം നിര്‍മാണകേസിലെ പ്രതിയടക്കം 4 പേര് കൊച്ചിയില്‍ പിടിയിലായി.
കൊച്ചി : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നതിനിടെയാണ് കൊച്ചിയില്‍ ഇവ സ്ഥിരം തൊഴിലാക്കിയ നാല് യുവാക്കള്‍ പിടിയിലായത്.വ്യവസായ പ്രമുഖരെയും ജോലിക്കാരെയുമാണ് ഇവര്‍ ലക്ഷ്യം വെച്ചിരുന്നത്. വന്‍കിട ബിസിനസുകാരുടെ വേഷഭൂഷാധികളും ശരീരഭാഷയും സ്വായത്തമാക്കിയ ഇവര്‍ ബിസിനസ് സംബന്ധിയായ കാര്യങ്ങള്‍ സംസാരിക്കാനായി ആള്‍ക്കാരെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തും. കുടിക്കാന്‍ മദ്യമോ മറ്റ് ശീതള പാനീയമോ നല്‍കും. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കുന്നതോടെ ബോധരഹിതരാകുന്നവര് സ്വബോധത്തിലെത്താന് മണിക്കൂറൂകളെടുക്കും. ഇവരുടെ സംഘത്തില്‍ തന്നെയുള്ള യുവതികളുടെ ഒപ്പം നഗ്നരാക്കി നിര്‍ത്തി ഫോട്ടോയെടുക്കും. പിന്നീട് ഇത് വച്ച് വിലപേശും. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാലംഗ സംഘം കൊച്ചിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി.
തോപ്പുംപടി പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതിയടക്കം നാല് പേരാണ് പിടിയിലായത്. 12 വര്‍ഷം മുന്‍പ് തോപ്പുംപടിയില്‍ ഹോട്ടല്‍ മുറിയില്‍ തന്നോടൊപ്പമുള്ള കാമുകിയുടെ ബ്ലൂഫിലിം ചിത്രീകരിച്ച് വില്‍പ്പന നടത്തിയ കേസിലെ ഒന്നാം പ്രതി കൂടിയായ മട്ടാഞ്ചേരി കരുവേലിപ്പടി സ്വദേശി ഷിബിലി (32), തോപ്പുംപടി പീടികപ്പറമ്പില്‍ ഡാനി (31) ഉദയംപേരൂര്‍ പൂതുകുളങ്ങര വീട്ടില്‍ ശരത് (22) തൃശ്ശൂര്‍ ചെറവില്‍ പീടികയില്‍ മുസ്തഫ (27) എന്നിവരെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന സംഭവമാണ് കേസിലേക്ക് വഴിയൊരുക്കിയത്. ഇടപ്പള്ളിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായ കണ്ണൂര്‍ സ്വദേശി അജിത്താണ് പരാതിക്കാരന്. ബിസിനസ് കാര്യങ്ങള്‍ സംസാരിക്കുന്നതിനായി ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയ അജിത്തിനെ മയക്കു മരുന്ന് നല്കി ബോധം കെടുത്തി. സംഘത്തില്‍ത്തന്നെയുള്ള യുവതികളുടെ ഒപ്പം നഗ്നരാക്കി നിര്‍ത്തി ഫോട്ടോയെടുത്തു. പിന്നീട് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നല്കാന് വിസമ്മതിച്ച അജിത്തിനോട് ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ചു കൊടുക്കുമെന്ന് പറഞ്ഞു. വിലപേശല്‍ പിന്നീട് അഞ്ചു ലക്ഷത്തിലേക്ക് മാറ്റി. എന്നാല്‍ ഇത്രയും തുക കൊടുക്കാന്‍ കഴിയാതിരുന്ന അജിത്ത് കാര്യങ്ങള്‍ സുഹൃത്തിനോട് തുറന്നു പറഞ്ഞു. സുഹൃത്തിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്.
പണം നല്‍കാനെന്ന പേരില്‍ പോലീസ് പ്രതികളെ അജിത്തിന്റെ താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തി. ഇടപാടുകാരുടെ രീതിയില്‍ സംസാരിച്ചു.പണം വാങ്ങിക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ ഷിബിലി,ഡാനിഎന്നിവരും പണം കിട്ടി കൊഡൈക്കനാലിലേക്ക് യാത്ര പോകാമെന്നും പറഞ്ഞ് ബാക്കിയുള്ളവരെക്കൂടി പോലീസ് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം












Click it and Unblock the Notifications