സംഗീത മികവിന് മുന്നില്‍ ഇരുട്ട് തോറ്റു; വിഷ്ണുപ്രിയ ഇത്തവണയും സംസ്ഥാനതല മത്സരത്തിന്

  • Posted By:
Subscribe to Oneindia Malayalam

ചെമനാട്: വിധി നല്‍കിയ അന്ധതയെ സംഗീതം കൊണ്ട് അതിജീവിക്കുകയാണ് ജി.വി.എച്ച്.എസ്.എസ് കാറഡുക്കയിലെ വിഷ്ണുപ്രിയ എന്ന വിദ്യാര്‍ഥിനി. എല്ലാ വേദനകളും സംഗീതത്തില്‍ അലിയിച്ച് ഈ കൊച്ചു മിടുക്കി കലോത്സവ വേദികളില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുകയാണ്.

mike

കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ വിഷ്ണുപ്രിയ ഇത്തവണയും മികച്ച പ്രതീക്ഷയിലാണ്. ഇക്കുറി രാരാഥദശരഥാ... എന്ന് തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. കാറഡുക്ക പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട വിഷ്ണുപ്രിയ ചെങ്കള അര്‍ളടുക്കയില്‍ താമസിക്കുന്ന വിശ്വനാഥന്‍ നായര്‍-ആശാദേവി ദമ്പതികളുടെ മകളാണ്. ഏഴാം ക്ലാസ് വരെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവങ്ങളിലായിരുന്നു വിഷ്ണു പ്രിയ മത്സരിച്ചിരുന്നത്. കഥകളി സംഗീതത്തിലും മത്സരിക്കുന്നുണ്ട്. കാഞ്ഞങ്ങാട്ടെ ടി.പി ശ്രീനിവാസന്റെ കീഴില്‍ ഏഴ് വര്‍ഷമായി സംഗീതം അഭ്യസിക്കുകയാണ്. കായിക താരം പി.യു ചിത്രക്ക് സ്‌കൂളിലെത്തി വിഷ്ണു പ്രിയക്ക് തുക സമ്മാനിച്ചിരുന്നു.

English summary
blind girl won first for song in district kalolsavam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്