ഇടുക്കി ബിഎംഎസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹുത
ഇടുക്കി:ഏപ്രില്‍ മാസം ഒന്നാം തിയതി മുതല്‍ കാണാതായ ചിലന്തിയാറിലെ ബി എം എസ് മെമ്പറായ ചിന്നത്തമ്പിയെ മൂന്നാം തിയതി വീടിനു സമീപമുള്ള കെട്ടിടത്തിന്റെ വരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് പിന്നീട് കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുവാനുള്ള യാതൊരു സാഹചര്യം നിലവിലില്ലാത്തതിനാല്‍ കൊലപാതകമാണെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റമോര്‍ട്ടം നടത്തിയ സര്‍ജനും ചില സംശയങ്ങള്‍ പ്രകടിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു.രണ്ട് മാസം മുമ്പ്് വട്ടവട പഞ്ചായത്തില്‍ നടന്ന എ ഡി എസ് ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ കൊലപാതകത്തില്‍ കലാശിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിനിടയില്‍ അന്ന് ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തിരുന്നു.അന്നത്തെ സംഭവുമായി ബന്ധപ്പെട്ട് ബി.എംഎസ് പ്രവര്‍ത്തകരുടെ പേരില്‍ പൊലീസ് നാലോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി .ഈ കേസില്‍ ചിന്നത്തമ്പിയും പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
ഈ സംഭവങ്ങള്‍ക്ക് ശേഷം സിപിഎം നേതാവായ എസ്.ഡി.കുമാര്‍ ഇയാളുടെ ബന്ധുക്കളായ ജയഗണേശ്, ചെല്ലപാണ്ടി, കന്തസ്വാമിശേഖര്‍, കസ്തുരിമണി, ഗണേശന്‍,പാല്‍പാണ്ടി, മുനീശ്വരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചിന്നത്തമ്പിക്കു നേരയും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്കു നേരയും നിരന്തരം ഭീഷണിയും വെല്ലുവിളികളും നടന്നു വന്നിരുന്നതായും ആരോപണമുണ്ട്. ചിന്നതമ്പിയുടെ മരണത്തിന്റെ ദുരൂഹത പുറംലോകത്തെത്തിക്കണമെന്ന ആവശ്യത്തിലാണ് ബന്ധുക്കളും നാട്ടുകാരും.












Click it and Unblock the Notifications