കൊച്ചിയില്‍ ബോട്ടുകള്‍ കൂട്ടിമുട്ടി, ഏഴ് മരണം
കൊച്ചി:ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ട് മുങ്ങി. 50 ഓളം യാത്രക്കാരുണ്ടായിരുന്ന ബോട്ട് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചാണ് മുങ്ങിയത്. ബോട്ട് പൂര്‍ണമായും മുങ്ങിയതായാണ് വിവരം.ഫോര്‍ട്ട് കൊച്ചി കമാലക്കടവിലാണ് ബോട്ടപകടം നടന്നത്. 7പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.
രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെ ആറ് പേരാണ് മരിച്ചത്. വൈപ്പിന്‍ അഴീക്കല്‍ സ്വദേശി സൈനബ, അമരാവതി സ്വദേശികളായ വോള്‍ഗ, ജോസഫ് മട്ടാഞ്ചേരി സ്വദേശി സുധീര്‍, കാളമുക്ക് സ്വദേശി അയ്യപ്പന്‍, പുത്തന്‍തോട് സ്വദേശിനി സിന്ധു എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഭാരത് എന്ന യാത്രാബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ ബേസിന്‍ എന്ന മത്സ്യബന്ധന ബോട്ട് ഇടിയ്ക്കുകയായിരുന്നു. 35 വര്‍ഷം പഴക്കമുള്ളതാണ് യാത്രാ ബോട്ടെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകള്‍.

മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് എഡിജിപി .പരിക്കേറ്റ 22 പേര്‍ ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍.39 പേര്‍ക്ക് ടിക്കറ്റ് കൊടുത്തതായാണ് വിവരം. ബോട്ട് നിറയെ ആളുകളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു
50 യാത്രക്കാരുണ്ടെന്ന് പറയുന്നുവെങ്കിലും. യാത്രക്കാരുടെ കൃത്യമായ കണക്ക് ഇതുവരേയും ലഭ്യമല്ല . 28 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.വൈപ്പിനില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേയ്ക്ക് പോയ ബോട്ടാണ് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് ഉച്ചയ്ക്ക് 1.40 ഓടെ അപകടത്തില്‍പ്പെട്ടത് .
കരയുമായി ഏറെ അടുത്തുള്ള ഭാഗത്താണ് ബോട്ട് മുങ്ങിയത്. മത്സ്യബന്ധന ബോട്ടുമായുള്ള കൂട്ടിയിടിയില്‍ ബോട്ട് രണ്ടായി പിളര്‍ന്നു. യാത്രക്കാരുടെ എണ്ണത്തെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ലാത്തതും ആശങ്ക പടര്‍ത്തുന്നു. ആഴമുള്ള പ്രദേശത്താണ് ബോട്ട് മുങ്ങിയത്. അഴുമുഖത്തിന്റെ സ്വഭാവമുള്ളതിനാല്‍ കൂടുതല്‍പേര്‍ ഒഴുകി പോകാനുള്ള സാധ്യതയുമുണ്ട്. നീന്തലറിയാവുന്ന ഒട്ടേറെപ്പേര്‍ നീന്തി രക്ഷപ്പെട്ടതായും വിവരം ലഭിയ്ക്കുന്നു.രക്ഷാ പ്രവര്‍ത്തനത്തിന് നേവിയും കോസ്റ്റ് ഗാര്‍ഡും. ബോട്ട് പൂര്‍ണമായും മുങ്ങി. ഒട്ടേറേപ്പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം












Click it and Unblock the Notifications