മരണം പതിയിരിക്കുന്ന കൊച്ചിക്കടല്‍!! കൂട്ടിയിടികള്‍ തുടര്‍ക്കഥയാവുന്നു!! കാരണം ദുരൂഹം...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയില്‍ ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. മല്‍സ്യ ബന്ധനത്തിനായി പോയ ബോട്ടില്‍ കപ്പല്‍ വന്ന് ഇടിച്ചുണ്ടായ അപകടമാണ് ഇതില്‍ ഒടുവിലത്തേത്. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായയ ഈ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. കൊച്ചിയില്‍ അടുത്തിടെ ഇത്തരം അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നത് ആശങ്കാജനകമാണ്. രണ്ടു വര്‍ഷത്തിനിടെ മൂന്നാമത്തെ അപകടമാണ് കൊച്ചിയില്‍ ഉണ്ടായത്.

ഇറാന്റെ അഞ്ച് വിമാനങ്ങള്‍ ഖത്തറില്‍... മൂന്ന് കപ്പലുകള്‍ തയ്യാര്‍; പിടി ഇത്തിരി അയച്ച് സൗദി സഖ്യം

പിള്ളയുടെ ബിനാമി ഇടപാടുകള്‍ ഞെട്ടിക്കും!! മിക്കയിടത്തും ഡയറക്ടര്‍ അവര്‍ തന്നെ!! വിവരങ്ങള്‍ പുറത്ത്..

 2015ലെ ദുരന്തം

2015ലെ ദുരന്തം

2015ല്‍ ഫോര്‍ട്ട് കൊച്ചിയിലുണ്ടായ ബോട്ടപകടം കേരളത്തെ ശരിക്കും ഞെട്ടിച്ചു. അന്ന് 10 പേരാണ് മരണപ്പെട്ടത്. ഫോര്‍ട്ട് കൊച്ചിയിലെ കമാലകടവില്‍ രാജ്യാന്തര കപ്പല്‍ച്ചാലില്‍ വച്ചായിരുന്നു അപകടം. മല്‍സ്യ തൊഴിലാളികളുടെ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മരിച്ചവര്‍

മരിച്ചവര്‍

നാലു പുരുഷന്മാരും നാലു സ്ത്രീകളും രണ്ടു കുട്ടികളുമാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്. 50 ഓളം യാത്രക്കാരുമായി നീങ്ങിയ ബോട്ടില്‍ മല്‍സ്യ ബന്ധന ബോട്ട് വന്ന് ഇടിക്കുകയായിരുന്നു.

മരണകാരണം

മരണകാരണം

ബോട്ടിലെ ഡീസല്‍ വെള്ളത്തില്‍ കലര്‍ന്നതാണ് മരണസംഘ്യ ഉയര്‍ത്തിയത്. വെള്ളത്തില്‍ മുങ്ങിയ യാത്രക്കാരുടെ ശ്വാസകോശത്തില്‍ ഡീസല്‍ കലര്‍ന്ന വെള്ളം ചെന്നത് മരണത്തിനു കാരണമാവുകയായിരുന്നു.

ബോട്ട് രണ്ടായി പിളര്‍ന്നു

ബോട്ട് രണ്ടായി പിളര്‍ന്നു

മല്‍സ്യ ബന്ധന ബോട്ടിന്റെ ശക്തമായ ഇടിയില്‍ യാത്രാ ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ താഴുകയായിരുന്നു. ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

2017ലെ ആദ്യ അപകടം

2017ലെ ആദ്യ അപകടം

2017 ജനുവരിയിലും കൊച്ചിയില്‍ ബോട്ടപകടമുണ്ടായിരുന്നു. അന്ന് കപ്പല്‍ മല്‍സ്യ ബന്ധന തൊഴിലാളികളുടെ ബോട്ടില്‍ വന്ന് ഇടിക്കുകയായിരുന്നു.

 പരിക്ക്

പരിക്ക്

ഈ അപകടത്തില്‍ ആരും മരിച്ചില്ലെന്നത് മാത്രമാണ് ആശ്വാസം. കന്യാകുമാരി സ്വദേശികളായ മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കു അപകടത്തില്‍ പരിക്ക് പറ്റിയിരുന്നു. കൊച്ചിയില്‍ മല്‍സ്യബന്ധനത്തിനായി പോയ ഹര്‍ഷിതയെന്ന ബോട്ടാണ് അന്ന് അപകടത്തില്‍ പെട്ടത്.

 രക്ഷപ്പെടാന്‍ ശ്രമിച്ചു

രക്ഷപ്പെടാന്‍ ശ്രമിച്ചു

ഞായറാഴ്ചത്തെ അപകടത്തിനു സമാനമായി അന്നും അപകടമുണ്ടാക്കിയ കപ്പല്‍ ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനം ഓഫ് ചെയ്ത് കടന്നു കളയുകയായിരുന്നു. അതിനാല്‍ അപകടം വരുത്തിയ കപ്പല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

English summary
Boat accident continues in kochi.
Please Wait while comments are loading...