Get Updates
Get notified of breaking news, exclusive insights, and must-see stories!

തിക്രീത്തിലെ ആശുപത്രിയില്‍ ബോംബിടും:നഴ്‌സുമാര്‍?

കോട്ടയം: ഇറാഖിലെ തിക്രീത്തിലെ ആശുപത്രിയില്‍ കുടുങ്ങി കിടക്കുന്ന നഴ്‌സുമാര്‍ ഇന്നലെ (ജൂലൈ 1) പകല്‍ തള്ളി നീക്കിയത് തീ തിന്ന്. നഴ്‌സുമാരെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റാമെന്ന ഭീഷണി കലര്‍ന്ന വാഗ്ദാനവുമായി തീവ്രവാദികള്‍ എത്തിയത്. എന്നാല്‍ തീവ്രവാദികളുടെ വാഹനത്തില്‍ കയറിയാല്‍ വെടിവയ്ക്കുമെന്ന് സൈന്യം. ആശുപത്രി കെട്ടിടം വിട്ട് പോയാലും ഇല്ലെങ്കിലും കെട്ടിടത്തില്‍ ബോംബിടുമെന്ന് ഭീഷണി മുഴക്കി തീവ്രവാദികള്‍ മടങ്ങി.

ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് തീവ്രവാദികള്‍ ആശുപത്രിയില്‍ എത്തിയത്. ഇന്ത്യക്കാര്‍ക്കും ബംഗഌദേശികള്‍ക്കും ഓരോ വാഹനം എന്നു പറഞ്ഞ് രണ്ട് ബസുകളുമായാണ് തീവ്രവാദികള്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായി നഴ്‌സുമാര്‍

ഇന്ത്യന്‍ സ്ഥാനപതി കൈയ്യൊഴിഞ്ഞു

ഇന്ത്യന്‍ സ്ഥാനപതി കൈയ്യൊഴിഞ്ഞു

തീവ്രവാദികളുടെ വാഹനത്തില്‍ കയറണോ എന്നറിയാന്‍ നന്‌സുമാര്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലുള്ളവരും റെഡ്ക്രസന്റ് അധികൃതരുമായും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥാനപതിയെ വിളിച്ച് തീവ്രവാദി നേതാക്കളുമായി സംസാരിയ്ക്കാന്‍ കൊടുത്തെങ്കിലും സ്ഥാനപതി ഫോണ്‍ കട്ട് ചെയ്‌തെന്ന് നഴ്‌സുമാര്‍ പറയുന്നു

സൈന്യം പറഞ്ഞത്

സൈന്യം പറഞ്ഞത്

തീവ്രവാദികളുടെ വാഹനത്തില്‍ കയറിയാല്‍ വെടിവയ്ക്കുമെന്നും ഒരു കാരണവശാലും വാഹനത്തില്‍ കയറരുതെന്നും ഇറാഖി സൈന്യം മുന്നറിയിപ്പ് നല്‍കി

ബോംബ്‌സ്‌ഫോടന പരമ്പര

ബോംബ്‌സ്‌ഫോടന പരമ്പര

തിങ്കളാഴ്ച രാത്രി ആശുപത്രിയ്ക്ക് സമീപം ബോംബ് സ്‌ഫോടന പരമ്പരയുണ്ടാകുകയും നിരവധി വീടുകളില്‍ അഗ്നിബാധയുണ്ടാകുകയും ചെയ്തിരുന്നു

തീവ്രവാദികള്‍

തീവ്രവാദികള്‍

തങ്ങളുടെ ഭീഷണിയ്ക്ക് നഴ്‌സുമാര്‍ വഴങ്ങാതിരുന്നതിനാല്‍ ഇനിയും എത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് തീവ്രവാദികള്‍ മടങ്ങിയത്.

എങ്ങനെ തുടരും

എങ്ങനെ തുടരും

സംഘര്‍ഷം അതി രൂക്ഷമായ ഇറാഖിലെ തിക്രീത്തില്‍ നിന്ന് നഴ്‌സുമാരെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റാന്‍ യാതൊരു മാര്‍ഗവുമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇറാഖിലെ ഇന്ത്യന്‍ കാര്യാലയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+