കണ്ണൂരില്‍ പോലീസ് സ്‌റ്റേഷന് നേരെ ബോംബേറ്, വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടെ സ്‌ഫോടനം

  • Written By:
Subscribe to Oneindia Malayalam
cmsvideo
കണ്ണൂരിൽ വീണ്ടും സ്ഫോടനം | Oneindia Malayalam

കണ്ണൂര്‍: കണ്ണൂര്‍ ജില്ല വീണ്ടും കുരുതിക്കളമാകുമെന്ന സൂചനകള്‍ നല്‍കി രണ്ടിടത്ത് ബോംബ് പൊട്ടി. കൂത്തുപറമ്പില്‍ പോലീസ് സ്‌റ്റേഷന് നേരെ ബൈക്കിലെത്തിയവര്‍ ബോംബെറിയുകയായിരുന്നു. മറ്റൊന്ന് ചാലാടാണ് പൊട്ടിത്തെറിച്ചത്. ഇവിടെ വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റു.

Kannur

പുലര്‍ച്ചെ ഒരുമണിയോടെയാണ് കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷന് നേരെ ബോംബേറുണ്ടായത്. മമ്പറത്ത് വെച്ച് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേഷന് നേരെ ബോംബേറുണ്ടായത്. ക്വട്ടേഷന്‍ സംഘങ്ങളായിരിക്കാം സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്വട്ടേഷന്‍ സംഘങ്ങളാണ്. അതാണ് പോലീസ് ഈ സംഘത്തെ സംശയിക്കുന്നത്. ബോംബേറില്‍ നാശനഷ്ടങ്ങളുണ്ടായിട്ടില്ല.

സ്‌കോര്‍പിയോ കാര്‍ സംശയകരമായ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ കണ്ടുവെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വാഹന പരിശോധന കര്‍ശനമാക്കി. ഇതിനിടെയാണ് പിണറായി പുത്തന്‍കണ്ടത്തെ പ്രേംജിത്ത്, ലാലു എന്നിവരെ കസ്റ്റഡിയിലെടുത്തത്.

ആര്‍എസ്എസ് വിട്ട പുത്തന്‍കണ്ടത്തെ പ്രജീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായവര്‍. ഇവര്‍ക്കെതിരേ വേറെയും കേസുകളുണ്ട്. ഇവരെ പിടികൂടി അല്‍പ്പ സമയം കഴിഞ്ഞപ്പോഴാണ് പോലീസ് സ്‌റ്റേഷന് നേരെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ് രക്ഷപ്പെട്ടത്. പ്രതികളെ പിടികൂടാന്‍ ശ്രമം നടക്കുന്നതായി എസ്‌ഐ നിഷിത്ത് പറഞ്ഞു.

English summary
Bomb hurled at Koothuparamba Police station
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്