ബിജെപി നേതാവിന്റെ വീടിനു നേരെ ബോബേറ്!! ആക്രമണം വടകരയില്‍...പിന്നില്‍ അവരെന്ന്

  • By: Sooraj
Subscribe to Oneindia Malayalam

വടകര: കോഴിക്കോട് വടകരയില്‍ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായി. വടകര ആയഞ്ചേരിയില്‍ മണലേരി രാംദാസിന്റെ വീടിനു നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ബോംബാക്രമണത്തില്‍ വീടിന്റെ വാതില്‍ തകര്‍ന്നിട്ടുണ്ട്.

ബിജെപി കേരളം കീഴടക്കും!!അവര്‍ക്ക് ഉറപ്പ്...മുഖ്യമന്ത്രിക്കായി ഓഫീസ് ഒരുങ്ങുന്നു!!

ഖത്തര്‍ തകരുന്നു; കയറ്റുമതിയെ ബാധിച്ചു, രണ്ട് പ്ലാന്റുകള്‍ അടച്ചുപൂട്ടി, ഉപരോധം ശക്തമാക്കാന്‍ യുഎഇ

1

ബിജെപിയുടെ ഉത്തരമേഖലാ വൈസ് പ്രഡിഡന്റാണ് രാംദാസ് മണലേരി. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച ദില്ലിയില്‍ വച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്ന് സംശയിക്കുന്നുണ്ട്.

2

കോഴിക്കോട് സിപിഎമ്മിന്റെ ഓഫീസിനു നേരെയും തിരുവനന്തപുരത്ത് ബിജെപിയുടെ ഓഫീസിനു നേരേയും കഴിഞ്ഞ ദിവസം ആക്രമണങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നു കോഴിക്കോട് തുടര്‍ച്ചയായി രണ്ടു ദിവസം ഹര്‍ത്താലുമുണ്ടായിരുന്നു.

English summary
Bomb thrown against BJP leader's home in Vadakara.
Please Wait while comments are loading...