കോഴിക്കോട് കുറ്റ്യാടിയില്‍ ലീഗ് ഓഫീസിനു നേരെ ബോംബേറ്!! ആക്രമണത്തിന് പിന്നില്‍...

  • By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ മുസ്ലീം ലീഗിന്റെ ഓഫീസിനു നേരെ ബോംബേറുണ്ടായി. നിര്‍മാണത്തിലിരിക്കുന്ന ലീഗ് ഓഫീസിനു നേരെയാണ് ആക്രമിക്കള്‍ ബോംബെറിഞ്ഞത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.

1

ആക്രമണത്തില്‍ കെട്ടിടത്തില്‍ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്.

2

ലീഗ് ഓഫീസിനെതിരായ ആക്രമണത്തിനു ശേഷം പോലീസ് നിരീക്ഷണം ഇവിടെ ശക്തമാക്കിയിട്ടുണ്ട്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് കുറ്റ്യാടി തിരുവള്ളൂരിലും ലീഗ് ഓഫീസിനു നേരെ ബോംബേറ് ഉണ്ടായിരുന്നു.

English summary
Bomb thrown agianst muslim league office in kozhikode
Please Wait while comments are loading...