Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യ സംസ്കരണ പദ്ധതി; ലോകബാങ്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കും, ഡ്രോൺ സർവ്വേയും

Pinarayi Vijayan

ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്മെൻ്റ് പദ്ധതി ഊർജിതമാക്കും. ഇതിന് സഹായം നൽകാമെന്ന് ലോകബാങ്ക് അറിയിച്ചു.

സംസ്ഥാനത്തെ മാലിന്യനിക്ഷേപകേന്ദ്രങ്ങളിൽ ഡ്രോൺ സർവ്വേ ഉടൻ നടത്താൻ ലോക ബാങ്കുമായി ധാരണയായി. ലോകബാങ്ക് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.

ബ്രഹ്മപുരം തീപിടുത്തത്തിന്റെ ഗൗരവം
കണക്കിലെടുത്ത് വിദഗ്ദ്ധ സഹായവും വായ്പയും ലോകബാങ്ക് വാഗ്ദാനം ചെയ്തു. ലോകബാങ്ക് പദ്ധതിയായ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിന്റെ പണം സംസ്ഥാനത്ത് അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും അവർ അറിയിച്ചു. ഇന്റർനാഷണൽ സോളിഡ് വേസ്റ്റ് അസോസിയേഷനിലെ (ISWA) വിദഗ്ദ്ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും കണ്ട് ഭാവി പരിപാടികൾക്ക് രൂപം നൽകും.

ഡ്രോൺ സർവ്വേയെത്തുടർന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റ് നടത്താനും അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സഹായത്തോടെ തുടർനടപടികൾ സ്വീകരിക്കാനും സന്നദ്ധമാണെന്ന് ലോക ബാങ്ക് ടീം അറിയിച്ചു. ഇതിന് പ്രത്യേക പദ്ധതിനിർവ്വഹണ വിഭാഗം ആരംഭിക്കുന്നത് ഉചിതമാകുമെന്ന് ലോകബാങ്ക് ടീം നിർദ്ദേശിച്ചു. മുഖ്യമന്ത്രി അത് അംഗീകരിച്ചു.

യോഗത്തിൽ ലോകബാങ്ക് ഡിസാസ്റ്റർ മാനേജ്‌മെന്റ് മാനേജർ അബ്ബാസ് ജാ, ദീപക് സിംഗ്, കരൺ മൻഗോത്ര, യെഷിക, ആഷ്‌ലി പോപിൾ, വാണി റിജ്‌വാനി, പൂനം അഹ്‌ലുവാലിയ, സോണി തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം അബ്രഹാം, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഡോ. എസ്. കാർത്തികേയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, തുടങ്ങിയവർ പങ്കെടുത്തു.

മാലിന്യസംസ്‌കരണത്തില്‍ എറണാകുളത്തെ മാതൃകാ ജില്ലയാക്കി മാറ്റണം: ജില്ലാ കളക്ടര്‍

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മാലിന്യ സംസ്‌കരണത്തില്‍ മാതൃകാ ജില്ലയായി മാറാന്‍ എറണാകുളത്തിന് കഴിയുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. മഴക്കാല പൂര്‍വ ശുചീകരണവും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇടിവീരൻ അനിയൻ മിഥുൻ, അമല ഷാജി, ഹനാൻ, വൈബർ ഗുഡ് ദേവു..'; ബിഗ് ബോസ് 5 തകർക്കും

മാലിന്യ സംസ്‌കരണത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍മ്മ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കൂട്ടായ പ്രവര്‍ത്തനം ഇതിനാവശ്യമാണ്. മാലിന്യ സംസ്‌കരണകര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കോടതിയുടെ നിരീക്ഷണത്തിലാണ്. 2016 ല്‍ തന്നെ ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമം നിലവില്‍ വന്നിട്ടുണ്ട്. ജില്ലയില്‍ മാലിന്യ സംസ്‌കരണം മാതൃകാപരമായി നടപ്പാക്കുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട്.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും ശാസ്ത്രീയമായി മാലിന്യ സംസ്‌കരണം നടത്തണം. ഇതിന് എല്ലാവിധ പിന്തുണയും നല്‍കുന്നതിന് ഹരിത കേരളം മിഷന്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍ തുടങ്ങിയവയുണ്ട്. ജനപ്രതിനിധികളുടെയും സഹകരണമുണ്ട്. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ മികച്ച മാതൃകയാകുക എന്ന ലക്ഷ്യം കൈവരിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+