അമീബിക് മസ്തിഷ്കജ്വരം; പൈപ്പുകളും ഹീറ്ററും പോലും സുരക്ഷിതമല്ല; വാട്ടര്‍ ടാങ്കുകള്‍ കഴുകേണ്ടത് ഇങ്ങനെ
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമാംവിധം വര്‍ധിക്കുകയാണ്. ഇപ്പോഴും രോഗത്തിന്റെ യഥാര്‍ത്ഥ ഉറവിടത്തെക്കുറിച്ചുള്ള വ്യക്തത ജനങ്ങള്‍ക്കില്ല. ആദ്യം മലിനമായ കുളങ്ങളില്‍ നിന്നാണ് രോഗം ബാധിക്കുന്നതെന്നു പറഞ്ഞുതുടങ്ങി ഇപ്പോള്‍ വീടിനുള്ളിലെ ഷവറുകള്‍ പോലും സുരക്ഷിതമല്ലെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് നിലവില്‍ സംസ്ഥാനത്ത് 71 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 24 പേര്‍ക്കും രോഗം ബാധിച്ചത് സെപ്റ്റംബര്‍ മാസമാണ്. ഈ വര്‍ഷം 19 മരണമുണ്ടായതില്‍ ഒന്‍പതെണ്ണമുണ്ടായതും സെപ്റ്റംബറിലാണ്.
വീട്ടിലെ പൈപ്പുകള്‍, വാട്ടര്‍ ടാങ്കുകള്‍, ഹീറ്ററുകള്‍ എന്നിവയില്‍ നിന്നെല്ലാം തലച്ചോര്‍ തിന്നുന്ന അമീബ ശരീരത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് രാജഗിരി ഹോസ്പിറ്റലിലെ മെഡിക്കല്‍
സൂപ്രണ്ടന്റും കണ്‍സള്‍ട്ടന്റ് ഫിസിഷ്യനുമായ ഡോ. സണ്ണി പി ഓരത്തേല്‍ പറഞ്ഞു. വണ്‍ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമീബിക് മസ്തിഷ്കജ്വരത്തില് ഭീതിപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായ ഇടവേളകളില്‍ കിണറുകളും സ്വിമ്മിങ് പൂളുകളും വാട്ടര്‍ ടാങ്കുകളും ക്ലോറിനേറ്റ് ചെയ്തില്ലെങ്കില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചേക്കാമെന്ന് ഡോ. സണ്ണി മുന്നറിയിപ്പു നല്കുന്നു. ഈ രോഗം ബാധിച്ചാല്‍ മരണ സാധ്യത 97 ശതമാനമാണ്. രോഗം പ്രതിരോധിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു.
ഈ അമീബ കാലാകാലങ്ങളായി മണ്ണിലും ജലത്തിലും, പ്രത്യേകിച്ച് നദികളിലും കുളങ്ങളിലും ഒക്കെ ഉള്ളതാണ്. കെട്ടിക്കിടക്കുന്ന, മലിനമായ വെള്ളത്തിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീടുകളിലെ പൈപ്പുകള്‍, വാട്ടര്‍ ടാങ്കുകള്‍, വാട്ടര്‍ ഹീറ്ററുകള്‍ എന്നിവയിലൂടെ പോലും ഈ അമീബ പകരാനുള്ള സാധ്യതയുണ്ട്.
രോഗബാധിതര്‍ എല്ലാം മുങ്ങിക്കുളിച്ചവരല്ല
രോഗം പിടിപെട്ടവരെല്ലാം ജലാശയങ്ങളില്‍ മുങ്ങിക്കുളിച്ചവരല്ല. അല്ലാത്തവരിലും വന്നിട്ടുണ്ട്. അതുകൊണ്ടാണ് പല പല സാധ്യതകള്‍ പറയുന്നത്. ഏറ്റവും ശ്രദ്ധിക്കേണ്ടത് കെട്ടിക്കിടക്കുന്ന, അഴുക്കു നിറഞ്ഞ ജലാശയത്തില്‍ കുളിക്കാതിരിക്കുക എന്നതാണ്. അതാണ് പ്രാഥമികമായി ചെയ്യേണ്ടത്.
ഇനിയങ്ങനെ ഇറങ്ങേണ്ട അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ ദീര്‍ഘനേരം മുങ്ങി കുളിക്കാതിരിക്കുക. ചിലര്‍ക്ക് കുളിക്കുമ്പോള്‍ വെള്ളം മൂക്കിലേക്ക് വലിച്ചു കയറ്റുന്ന ശീലമുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ ഒഴിവാക്കുക.
വാട്ടര്‍ ടാങ്ക് ക്ലോറിനേറ്റ് ചെയ്യണം
കിണറും വാട്ടര്‍ ടാങ്കും കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. എയര്‍ കൂളറൊക്കെ ക്ലീന്‍ ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധിക്കുക. ക്ലോറിനേറ്റ് ചെയ്യുന്ന വെള്ളത്തില്‍ ഈ അമീബ ജീവിക്കാറില്ല. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്ന കാര്യത്തില്‍ അലംഭാവം കാണിക്കരുത്. കിണറിലെ വെള്ളത്തിന്റെ അളവ് അനുസരിച്ചാണ് ക്ലോറിനേറ്റ് ചെയ്യേണ്ടത്. ബ്ലീച്ചിങ് പൗഡര്‍ വെള്ളത്തില്‍ കലക്കി വേണം ഒഴിക്കാന്‍.
മിക്ക വീടുകളിലും ടെറസിലും ഭൂമിക്കു താഴെയും വാട്ടര്‍ ടാങ്ക് കാണും. അതൊന്നും പൊതുവേ ആരും ക്ലീന്‍ ചെയ്യാറില്ല. രണ്ടു വര്‍ഷം കൂടുമ്പോഴെങ്കിലും ടാങ്കുകള്‍ ക്ലീന്‍ ചെയ്യുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം. അങ്ങനെയെങ്കിലും പൈപ്പിലൂടെ അമീബ വരുന്നത് ഒഴിവാക്കാന്‍ കഴിയും.
ക്ലോറിന്‍ കൊണ്ട് മറ്റ് പ്രശ്നങ്ങള്‍ ഒന്നും ശരീരത്തിന് ഉണ്ടാകില്ല. കുടിക്കുന്ന വെള്ളത്തില്‍ അല്പം ക്ലോറിന്‍ കൂടുതലായാലും കുഴപ്പമില്ല. അത് ചൂടാക്കുമ്പോള്‍ ഇല്ലാതാവും. കോറിനേഷന്‍ കൂടുതലായാല്‍ ത്വക്കിനും കണ്ണിനും ചിലപ്പോള്‍ അസ്വസ്ഥത ഉണ്ടാകാം.
വെള്ളം ഒഴുകി വരുന്ന പൈപ്പുകളിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൈപ്പിനകത്ത് ഒരു കോട്ടിംഗ് ഉണ്ട്. ബയോഫിലിം എന്നു പറയും. ബാക്ടീരിയ, ഫംഗസ്, അമീബ പോലുള്ള സൂക്ഷ്മാണുക്കളുടെ ഒരു സമൂഹമാണ് ബയോഫിലിം. അവ പൈപ്പിന്റെ പ്രതലത്തോട് ചേര്ന്നുനില്ക്കുന്നു. വര്‍ഷങ്ങളായി ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം പൈപ്പിലൂടെ ഒഴുകി വരുമ്പോഴാണ് ഈ ബയോഫിലിം രൂപപ്പെടുന്നത്. ആറു മാസം കൂടുമ്പോള്‍ ടാങ്കുകള്‍ ക്ലോറിനേറ്റ് ചെയ്യുകയാണെങ്കില്‍ ബയോഫിലിം ഇല്ലാതാകുകയും അമീബയും മറ്റു രോഗാണുക്കളുമൊക്കെ നശിക്കുകയും ചെയ്യും.
പനിയും കടുത്ത തലവേദനയും ഛര്‍ദിലും അനുഭവപ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണുക. കുളത്തിലോ മറ്റോ കുളിച്ചിട്ടുണ്ടെങ്കില്‍ അത് ഡോക്ടറോട് പറയുക. ഈ രോഗത്തിന് ചികിത്സയുണ്ട്. രോഗ നിര്‍ണയവും ചികിത്സയും വൈകുമ്പോഴാണ് മരണനിരക്ക് വര്‍ധിക്കുന്നതെന്നും ഡോ. സണ്ണി കൂട്ടിച്ചേര്‍ത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications