കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ പെണ്‍കട്ടികളുടെ 'കല്യാണപ്രായം കുറഞ്ഞു'!!!

Google Oneindia Malayalam News

തിരുവനന്തപുരം: മറ്റ് പല സംസ്ഥാനങ്ങളേയും വച്ച് നോക്കിയാല്‍ ശൈശവ വിവാഹം തീരെയില്ലാത്ത സ്ഥലമാണ് കേരളം എന്ന് വേണമെങ്കില്‍ അവകാശപ്പെടാം. അതിനിടയിലും, പ്രായൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും നടക്കുന്നുണ്ട് എന്നത് വേറെ കാര്യം.

എന്നാല്‍ ഞെട്ടിയ്ക്കുന്ന ഒരു സംഗതിയുണ്ട്... കേരളത്തിലെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറഞ്ഞുവരികയാണ്. ഒമ്പത് വര്‍ഷത്തെ കണക്ക് ഉദ്ധരിച്ച് ദി ന്യൂസ് മിനിട്‌സ് ആണ് ഇക്കാര്യം സമര്‍ത്ഥിയ്ക്കുന്നത്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണിത്.

എന്നാല്‍ പുരുഷന്‍മാരുടെ കാര്യത്തില്‍ ഈ വ്യത്യാസം അത്രയൊന്നും ഇല്ല കേട്ടോ!!!

വിവാഹ പ്രായം

വിവാഹ പ്രായം

ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലേയിം തമിഴ്‌നാട്ടിലേയും സ്ത്രീകളുടേയും പുരുഷന്‍മാരുടേയും വിവാഹ പ്രായം എന്നാണ് രജിസ്ട്രാല്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്ത് വിട്ട സര്‍വ്വേ പറയുന്നത്. എന്നാല്‍ കേരളത്തിലെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറയുകയാണ്!

പാവം പുരുഷന്‍മാര്‍

പാവം പുരുഷന്‍മാര്‍

214 ജനുവരിയിലെ കണക്ക് പ്രകരാം രാജ്യത്തെ പുരുഷന്‍മാരുടെ ശരാശരി വിവാഹ പ്രായം 23.2 ആണ്. എന്നാല്‍ കേരളത്തിലെ പുരുഷന്‍മാരുടെ ശരാശരി വിവാഹം പ്രായം 27.3 ആണ്.

ആന്ധ്രയും തെലങ്കാനയും

ആന്ധ്രയും തെലങ്കാനയും

ആന്ധ്ര പ്രദേശിലേയും തെലങ്കാനയിലേയും പുരുഷന്‍മാരുടെ വിവാഹ പ്രായം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. 23 വയസ്സാണ് അവിടത്തെ ശരാശരി വിവാഹ പ്രായം.

സ്ത്രീകളുടെ കാര്യം

സ്ത്രീകളുടെ കാര്യം

2014 ലെ കണക്ക് പ്രകാരം സ്ത്രീകളുടെ വിവാഹ പ്രായത്തിന്റെ ദേശീയ ശരാശരി 20 വയസ്സാണ്. കേരളത്തിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് 21.4 ആണ്.

കണക്ക് നോക്കുമ്പോള്‍

കണക്ക് നോക്കുമ്പോള്‍

2005 ലെ സാമ്പിള്‍ രജിസ്‌ട്രേഷന്‍ ബേസ് ലൈന്‍ സര്‍വ്വേയും 2014 ലെ സര്‍വ്വേയും ചേര്‍ത്ത് വച്ച് പരിശോധിയ്ക്കുമ്പോള്‍ കേരളത്തിലെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറഞ്ഞിരിയ്ക്കുകയാണ്.

ഒന്നര വയസ്സിന്റെ വ്യത്യാസം

ഒന്നര വയസ്സിന്റെ വ്യത്യാസം

2005 ലെ സര്‍വ്വേ പ്രകാരം കേരളത്തിലെ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 22.9 വയസ്സ് ആയിരുന്നു. 2014 ല്‍ എത്തിയപ്പോള്‍ അത് 21.4 വയസ്സായി. ശരാശരിയില്‍ മാത്രം ഒന്നര വര്‍ഷത്തിന്റെ വ്യത്യാസം!

English summary
Brides in Kerala has gotten younger in nine years- report. As per the Sample Registration Baseline Surveys in 2005 and 2014, the average marriage age of women in kerala decreased.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X