കുട്ടികളെ കടത്തിയ കേസില്‍ മുഖ്യകണ്ണി അറസ്റ്റില്‍
പാലക്കാട്: കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തിലെ മുഖ്യ കണ്ണിയെ അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശിയായ ഷക്കീര്‍ അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുക്കത്തെ അനാഥാലയത്തില്‍ നിന്ന് കുട്ടികളെ കടത്തിയത് ഇയാളാണെന്ന് ക്രൈംബ്രാഞ്ചിന് തെളുവു ലഭിച്ചിട്ടുണ്ട്. ആലുവയില്‍ ജോലി ചെയ്തിരുന്ന ഇയാളെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ (05-06-2014, വ്യാഴം) യണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഷഫീക്കിന്റെ ഭാര്യ മുക്കത്തെ അനാഥാലയത്തില്‍ പുറംജോലികള്‍ ചെയ്യുന്ന സ്ത്രീയാണ്. അവധിയ്ക്ക് നാട്ടിലേക്ക് പോകുമ്പോള്‍ ഇയാള്‍ മുക്കത്തു നിന്നുള്ള കുട്ടികളെ കൊണ്ടുചെന്ന് നാട്ടിലുള്ള മറ്റുകുട്ടികളെ ക്യാന്‍വാസ് ചെയ്യുമായരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളും ഇയാള്‍തക്കെതിരെ പരാതി നല്‍കി.
അതേ സമയം കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ എത്തിച്ച സംഭവത്തിലെ നടപടിക്രമങ്ങളില്‍ ചില വീഴ്ചകളുണ്ടായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ അന്വേഷണത്തിലിരിക്കുന്ന കാര്യമായതുകൊണ്ട് മുഖ്യമന്ത്രി എന്ന നിലയില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications