മാലിന്യം വലിച്ചെറിഞ്ഞത് ഇഷ്ടപെട്ടില്ല; ഭർതൃസഹോദരൻ യുവതിയെ ചെയ്തത്....!!ക്രൂരത ഇങ്ങനെയും!

  • By: അക്ഷയ്
Subscribe to Oneindia Malayalam

പത്തനംതിട്ട: പത്തനംതിട്ടയിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത. വീട്ടമ്മയെ ഭർത്താവിന്റെ സഹോദൻ അടിച്ച് കൊന്നു. കോഴഞ്ചേരി ഇടപ്പാവൂര്‍ തേക്കുങ്കല്‍ ചിറപ്പുറത്ത് അമ്മിണി തോമ(60)സാണ് കൊല്ലപ്പെട്ടത്.

പത്തനംതിട്ടയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. മാലിന്യം വലിച്ചെറിഞ്ഞു എന്ന പേരിലാണ് സഹോദരന്റെ ക്രൂരത. അമ്മിണി പണിക്കുപോകാൻ ഇറങ്ങിയ സമയത്താണ് ഭർത്താവിന്റെ അനുജനായ മാത്യൂ മാലിന്യം വലിച്ചെറിഞ്ഞത്. ഇതേ തുടർന്ന് വാക്ക് തർക്കമുണ്ടായി. തുടർന്ന് മാത്യു തേക്കിൻകൊമ്പുകൊണ്ട് അമ്മിണിയുടെ തലക്ക് അടിക്കുകയായിരുന്നു.

Murder

പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലക്കടിയേറ്റ് സംഭവ സ്ഥലത്ത് തന്നെ യുവതി മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Brother in law murdered woman at Pathanamthitta
Please Wait while comments are loading...